വായ്പാതുക തിരിച്ചടക്കാന്‍ സന്നദ്ധതയറിയിച്ച് വിവാദ വ്യവസായി വിജയ് മല്യയുടെ ട്വീറ്റ്

Wed,Dec 05,2018


ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നും വിവാദ വ്യവസായി വിജയ് മല്യ. വായ്പ തിരിച്ചടക്കാനുള്ള സന്നദ്ധത ട്വിറ്റര്‍ വഴിയാണ് മല്യഅറിയിച്ചത്.
അഗസ്ത വെസ്റ്റ്‌ലന്‍ഡ് വി.വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരനും ബ്രിട്ടീഷ് പൗരനുമായ ക്രിസ്റ്റ്യന്‍ ജയിംസ് മിഷേലിനെ ഇന്ത്യയിലെത്തിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മല്യയുടെ ട്വീറ്റ് പുറത്തുവന്നത്.
വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി അ#്ചു ദിവസത്തിനകം പുറപ്പെടുവിക്കും. വിധി എതിരാകുമോ എന്ന ആശങ്കയും നിലനില്‍ക്കെയാണ് വഴങ്ങാന്‍ തയ്യാറാണെന്ന നിലപാടുമായി മല്യ രംഗത്തുവന്നത്. വായ്പ തിരിച്ചടയ്ക്കാത്തതിന് നടപടി തുടങ്ങിയതോടെ 2016 മാര്‍ച്ചിലാണ് മല്യ മുങ്ങിയത്. 'തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കാരണമെന്തെന്നും' മല്യ ട്വിറ്ററില്‍ ചോദിക്കുന്നു.
വ്യോമയാന ഇന്ധനത്തിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വില എത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ്ടം പെരുകി, ബാങ്കുകള്‍ നല്‍കിയ വായ്പാ തുക മുഴുവന്‍ അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ മല്യ ദയവു ചെയ്ത് അത് സ്വീകരിക്കണമെന്നും മല്യ പറയുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൂടെയാണ് മല്യ നിലപാട് വ്യക്തമാക്കുന്നത്.
രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ വായ്പാ തട്ടിപ്പുകാരനായി ചിത്രീകരിക്കുന്നുവെന്നും ഇത് കള്ളമാണെന്നും താന്‍ കര്‍ണാടക ഹൈക്കോടതിയില്‍ അടക്കം പണം തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മാത്രമല്ല ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലും പണം തിരിച്ചടയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും മല്യ പറയുന്നു.

Other News

  • അയോദ്ധ്യ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വാദം കേള്‍ക്കും
  • പുല്‍വാമ സംഭവത്തില്‍ ഇന്ത്യ തുടങ്ങിയ സൈനിക നടപടി നിറുത്തിവെച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
  • പുല്‍വാമ ഭീകരാക്രമണം; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് അവതരിപ്പിക്കും
  • ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം പരിശീലനത്തിനിടയില്‍
  • ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു; ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദ് ഇന്ത്യവിട്ടു
  • പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നല്‍കാന്‍ തയാറെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍
  • കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാലു സൈനികര്‍ക്ക് കൂടി വീരമൃത്യു; ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
  • പുല്‍വാമ ആക്രണം: കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന; രണ്ട് ഭീകരരെ വധിച്ചു
  • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
  • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
  • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
  • Write A Comment

     
    Reload Image
    Add code here