അഗസ്റ്റ്യ വെസ്റ്റ്‌ലാന്‍ഡ് കോഴ ഇടപാട്; ഇടനിലക്കാരന്‍ മിഷേല്‍ 2007 - 12 കാലഘട്ടത്തില്‍ വിമാന ടിക്കറ്റുകള്‍ക്ക് ചെലവഴിച്ചത് 12 കോടി രൂപ

Wed,Dec 05,2018


ന്യൂഡല്‍ഹി: അഗസ്റ്റ്യ വെസ്റ്റ്‌ലാന്‍ഡ് ഹെല്‌കോപ്ടര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ ജയിംസ് മിഷേല്‍ ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് വിമാന ടിക്കറ്റുകള്‍ വാങ്ങുന്നതിന് 2007 - 12 കാലഘട്ടത്തില്‍ 12 കോടി രൂപയോളം ചെലവഴിച്ചതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ദുബായ് ആസ്ഥാനമായുള്ള മിഷേലിന്റെ ഗ്ലോബല്‍ സര്‍വീസസില്‍ നിന്ന് 10.84 കോടി രൂപ ഈ ഇനത്തില്‍ ലഭിച്ചപ്പോള്‍ , മീഡിയ എക്‌സിം എന്ന തട്ടിപ്പു കമ്പനിയില്‍ നിന്ന് 1.66 കോടി രൂപ കിട്ടിയെന്നും ട്രാവല്‍ ഏജന്‍സി ഉടമ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
2005 ല്‍ മിഷേല്‍ ആവശ്യപ്പെട്ടതനുസരിച്ച് ട്രാവല്‍ ഏജന്‍സി ഉടമയാണ് മീഡിയ എക്‌സിം എന്ന വ്യാജ കമ്പനി രൂപീകരിച്ചത്. 2005 - 07 കാലഘട്ടത്തില്‍ ഗ്ലോബല്‍ സര്‍വീസില്‍ നിന്ന് 6.3 കോടിയലധികം രൂപ മീഡിയ എക്‌സിമിന്റെ അക്കൗണ്ടില്‍ എത്തിയിരുന്നു. മ്യൂസിക് സിഡി, ആഭരണ കയറ്റുമതിക്ക് എന്ന വ്യജേന അയച്ചിരുന്ന ഫണ്ടുപയോഗിച്ച് അഞ്ച് സ്ഥാവര ജംഗമ വസ്തുക്കള്‍ 4.72 കോടി രൂപയ്ക്ക് വാങ്ങുകയും പിന്നീട് അത് 5.6 കോടി രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു. നിരവധി ആഢംബര വാഹനങ്ങളും വാങ്ങിയിരുന്നു. വസ്തുക്കള്‍ വിറ്റ വകയില്‍ ലഭിച്ച തുക ഗ്ലോബല്‍ സര്‍വീസസിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.
ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചിരുന്ന മിഷേലിനെ കാണാന്‍ ഒരു റിട്ടയേഡ് മേജര്‍ ജനഘല്‍ എത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മിഷേലിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഒരാളെ ചോദ്യം ചെയ്തതില്‍ നിന്ന് മന്‍ വ്യോമസേനാ മേധാവി എസ്.പി.ത്യാഗിയുടെ കസിന്‍ 2008 ല്‍ മിഷേലിനെ മൂന്നു തവണ സന്ദര്‍ശിച്ചിരുന്നുവെന്ന് മൊഴി നല്‍കി. അഗസ്റ്റ്യ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ ഇന്ത്യയില്‍ എല്ലാ രീതയിലും സഹായിക്കുന്നതിനുള്ള കരാറില്‍ ഗ്ലോബല്‍ സര്‍വീസസ് ഒപ്പുവച്ചിരുന്നു. 122 വിവിഐപി ഹെലികോപ്ടര്‍ വാങ്ങുന്നതിനുള്ള ഇടപാട് മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് അഗസ്റ്റ്യ വെസ്റ്റ്‌ലാന്‍ഡിന് നേടിക്കൊടുത്തുവെന്നും ഈ ഇടപാടില്‍ രാഷ്ട്രീയ - സൈനിക നേതൃത്വങ്ങളിലുള്ള പലരും ഉള്‍പ്പെട്ടിരുന്നുവെന്നുമാണ് കേസ്. യു.പി.എ ഭരണകാലത്ത് നടന്ന ഈ ഇടപാട് ഒരു തുറുപ്പുചീട്ടായി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

Other News

  • രാജ്യത്തിന്​ ഭീഷണിയായ തീവ്രവാദത്തിനെതിരെ ഒറ്റകെട്ടായി പോരാടുമെന്ന്​ സർവകക്ഷിയോഗം
  • പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന് അനുകൂലമായി സിദ്ദു; ട്വിറ്ററിൽ ട്രെൻഡിങ്ങായി ബോയ്​കോട്ട്​ കപിൽ ശർമ ഷോ
  • പുൽവാമ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്രമോഡി
  • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
  • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
  • ' പുല്‍വാമാ ഭീകരാക്രമണം ഞെട്ടിക്കുന്നത്' ; ആക്രമണത്തെ അപലപിച്ച് ചൈനയും
  • സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ചാവേറായി എത്തിയത് പുല്‍വാമ ജില്ലക്കാരനായ യുവാവ്; താലിബാന്റെ വിജയവാദം പ്രചോദനം പകര്‍ന്നു
  • കാഷ്മീരില്‍ ഭീകരാക്രമണം; 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു
  • ബിജെപി എംഎല്‍എയുടെ ജന്മദിനത്തില്‍ ഭാര്യയും പെണ്‍സുഹൃത്തും പൊതുസ്ഥലത്ത് ഏറ്റുമുട്ടി; സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ലാത്തി വീശി
  • സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും
  • നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മുലായം; ഉത്തര്‍പ്രദേശ് രാഷ്ട്രീയം കലങ്ങി മറിയാന്‍ സാധ്യത
  • Write A Comment

     
    Reload Image
    Add code here