വര്‍ഗീയ സംഘര്‍ഷമുണ്ടായേക്കുമെന്ന് ആശങ്ക; ബംഗാളില്‍ അമിത ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കോടതി അനുമതി നിഷേധിച്ചു

Thu,Dec 06,2018


കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ചു. കോല്‍ക്കത്ത ഹൈക്കോടതിയാണ് രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. രഥയാത്ര നടത്തിയാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി കോടതിയെ സമീപിച്ചത്.
ഡിസംബര്‍ ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍ നിന്നാണ് അമിത് ഷാ രഥയാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോകേണ്ടിയിരുന്നത്. ഡിസംബര്‍ ഒന്‍പതിന് ഗംഗാസാഗറില്‍ അവസാനിക്കും വിധമാണ് രഥയാത്ര സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, കോടതി രഥയാത്ര തടഞ്ഞതോടെ നിലവില്‍ രഥയാത്ര നടത്താനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.
അമിത് ഷാ രഥയാത്ര നടത്തിയാല്‍ അത് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് സ്റ്റേറ്റ് അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത് കാല്‍ക്കത്ത ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. അതേ തുടര്‍ന്നാണ് രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

Other News

 • വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
 • മൊയീന്‍ ഉള്‍ ഹഖ് ഇന്ത്യയിലെ പുതിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍
 • വോട്ടര്‍മാരുടെ സമ്മതിദാനാവകാശം അട്ടിമറിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി
 • ട്രംപിന്റെ ഇന്ത്യ നയത്തില്‍ ഡെമോക്രറ്റുകള്‍ക്ക് ആശങ്ക
 • റഡാര്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ത്യ പുനരാരംഭിക്കുന്നു
 • മധ്യപ്രദേശിലും കുതിരക്കച്ചവടത്തിന് സാധ്യത; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി; സഭയില്‍ തെളിയിക്കാമെന്ന് കമല്‍നാഥ്
 • കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരുകളെ മറിച്ചിടാനൊരുങ്ങി ബി.ജെ.പി
 • നമോ ടി.വി തെരഞ്ഞെടുപ്പു കഴിഞ്ഞയുടനെ അപ്രത്യക്ഷമായി
 • ഗോഡ്‌സെക്കെതിരെ തീവ്രവാദി പ്രയോഗം : കമല്‍ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു
 • പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തിരക്കിട്ട് സഖ്യ നീക്കങ്ങള്‍ പുരോഗമിക്കുന്നു; മായാവതി സോണിയയെ കാണും
 • ജമ്മു കശ്മീരിലെ വിമാന താവളങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
 • Write A Comment

   
  Reload Image
  Add code here