തെലങ്കാനയിലും രാജസ്ഥാനിലും നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Fri,Dec 07,2018


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പുതിയ സംസ്ഥാനമായ തെലങ്കാനയിലും വലിയ സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിലും നിയമ സഭാവോട്ടെടുപ്പ് പുരോഗമിക്കുന്നു.
തെലുങ്കാനയില്‍ ഉച്ചവരെ 50 ശതമാനവും രാജസ്ഥാനില്‍ 41 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇരു സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലുങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണ് വോട്ടിങ്ങ് പുരോഗമിക്കുന്നത്. സമാധാനപരമായാണ് മുഴുവന്‍ ഇടങ്ങളിലും വോട്ടിംഗ് നടക്കുന്നത്. ചില ബൂത്തുകളിലെ വോട്ടിങ്ങ് മെഷീനുകളില്‍ സാങ്കേതിക തടസ്സങ്ങളുണ്ടായി. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖര റാവു. എംഏഎം പാര്‍ട്ടി പ്രസിഡന്റ് അസുദ്ദീന്‍ ഒവൈസി എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി തെലുങ്കാനയിലെ ചില മണ്ഡലങ്ങളില്‍ വോട്ടിങ്ങ് 4 മണിക്ക് അവസാനിക്കും.
ബാക്കി ഇടങ്ങളില്‍ വൈകിട്ട് അഞ്ച് മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുക. ഇതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രഖ്യാപിക്കപ്പെ വോട്ടടെപ്പ് പൂര്‍ത്തിയാകും. ഡിസംബര്‍ പതിനൊന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

Other News

 • കശ്മീരില്‍ സൈനികരുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
 • മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടലില്‍ സൈനിക അര്‍ധ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
 • കാണാതായ രത്‌ന വ്യാപാരിയെ വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
 • വിദേശപ്പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിറുത്തി; 2018 ല്‍ പ്രവാസികള്‍ രാജ്യത്ത് എത്തിച്ചത് 80 ബില്യണ്‍ ഡോളര്‍
 • മുംബൈ ഭീകരാക്രമണം: ഉത്ഭവം പാക് മണ്ണിലെന്ന് സമ്മതിച്ച് ഇമ്രാന്‍ഖാന്‍
 • സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ജെറ്റ് എയര്‍വേസിന്റെ രക്ഷകനായി ഒരു മലയാളി വന്നേക്കുമെന്ന് സൂചന
 • കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതു പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണു
 • കുടിക്കാനായി ഉപയോഗിച്ചിരുന്ന തടാകത്തില്‍ എച്ച്ഐവി ബാധിതയുടെ ജഢം കണ്ടെത്തി; നാട്ടുകാര്‍ തടാകം വറ്റിച്ചു
 • തിരക്കിട്ടും ചട്ടം ലംഘിച്ചും സിബിഐ ഡയറക്ടറെ മാറ്റിയതെന്തിന്? കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
 • ബി.ജെ.പി വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ എം.പി പാര്‍ട്ടി വിട്ടു
 • സി.ബി.ഐ കേസില്‍ കേന്ദ്ര സര്‍ക്കാരിനും സി.വി.സി ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം
 • Write A Comment

   
  Reload Image
  Add code here