തിരക്കിട്ടും ചട്ടം ലംഘിച്ചും സിബിഐ ഡയറക്ടറെ മാറ്റിയതെന്തിന്? കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Fri,Dec 07,2018


ന്യൂഡല്‍ഹി: തിരക്കിട്ടും ചട്ടം ലംഘിച്ചും സിബിഐ ഡയറക്ടറെ മാറ്റിയതെന്തിനെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി.
സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ചട്ടംമറികടന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെയാണ് സുപ്രീംകോടതിരൂക്ഷമായി വിമര്‍ശിച്ചത്. അലോക് വര്‍മയെ അവധിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതി തേടേണ്ടത് അനിവാര്യമായിരുന്നുവെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
സെലക്ഷന്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്തായിരുന്നു ബുദ്ധിമുട്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് കേന്ദ്ര വിജിലന്‍സ് കമീഷന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയോടും ചോദിച്ചു. സിബിഐയിലെ ഉന്നതര്‍ തമ്മിലടി തുടങ്ങിയിട്ട് മാസങ്ങളായി. ജൂലൈ മുതല്‍ അതിന് സര്‍ക്കാര്‍ സാക്ഷിയായിരുന്നു. അന്ന് ഇടപെടാമായിരുന്നു. അത് ചെയ്യാതെ, അര്‍ദ്ധരാത്രി ഡയറക്ടറെ മാറ്റേണ്ട സാഹചര്യം എന്തായിരുന്നു? സര്‍ക്കാര്‍ നടപടി സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ വേണ്ടിയായിരിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ഓര്‍മിപ്പിച്ചു. തന്നെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് താല്‍ക്കാലിക ഡയറക്ടറെ നിയമിച്ച ഉത്തരവിന് എതിരെ അലോക് വര്‍മയും സര്‍ക്കാരേതര സംഘടനയായ കോമണ്‍കോസും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
ഡയറക്ടര്‍ക്ക് രണ്ട് വര്‍ഷത്തെ സേവനകാലയളവ് ഉണ്ടെന്നാണ് അലോക്വര്‍മ്മയുടെ പ്രധാനവാദം. അതിനു മുമ്പ് നീക്കണമെങ്കില്‍ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്നിവര്‍ അംഗങ്ങളായ സെലക്ഷന്‍കമ്മിറ്റിയുടെ അനുമതി തേടണം.
രണ്ട് വര്‍ഷത്തെ കാലയളവ് നിര്‍ബന്ധമായും നല്‍കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടു. അതേസമയം, അലോക് വര്‍മ തന്നെയാണ് ഇപ്പോഴും ഡയറക്ടറെന്ന വാദം കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ താല്‍ക്കാലിക നടപടിയാണ് നിര്‍ബന്ധിത അവധിയെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

Other News

 • കശ്മീരില്‍ സൈനികരുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
 • മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടലില്‍ സൈനിക അര്‍ധ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
 • കാണാതായ രത്‌ന വ്യാപാരിയെ വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
 • വിദേശപ്പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിറുത്തി; 2018 ല്‍ പ്രവാസികള്‍ രാജ്യത്ത് എത്തിച്ചത് 80 ബില്യണ്‍ ഡോളര്‍
 • മുംബൈ ഭീകരാക്രമണം: ഉത്ഭവം പാക് മണ്ണിലെന്ന് സമ്മതിച്ച് ഇമ്രാന്‍ഖാന്‍
 • സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ജെറ്റ് എയര്‍വേസിന്റെ രക്ഷകനായി ഒരു മലയാളി വന്നേക്കുമെന്ന് സൂചന
 • കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതു പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണു
 • കുടിക്കാനായി ഉപയോഗിച്ചിരുന്ന തടാകത്തില്‍ എച്ച്ഐവി ബാധിതയുടെ ജഢം കണ്ടെത്തി; നാട്ടുകാര്‍ തടാകം വറ്റിച്ചു
 • ബി.ജെ.പി വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ എം.പി പാര്‍ട്ടി വിട്ടു
 • സി.ബി.ഐ കേസില്‍ കേന്ദ്ര സര്‍ക്കാരിനും സി.വി.സി ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം
 • Write A Comment

   
  Reload Image
  Add code here