മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ അംഗീകരിച്ചു; കടമ്പ കോടതി മാത്രം

Tue,Jan 08,2019


ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ അസാധാരണ വേഗതയില്‍ ലോക്‌സഭ അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്ന് കോണ്‍ഗ്രസും, സി.പി.എമ്മുമൊക്കെ ബില്ലിനെ തുണച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടം കൊയ്യനാണ് ബി.ജെ.പി തിടുക്കത്തില്‍ ബില്‍ കൊണ്ടുവന്നത് എന്ന കാര്യം എല്ലാവ്ര്‍ക്കും അറിയാമെങ്കിലും ബില്ലിനെ എതിര്‍ക്കാന്‍ പ്രധാന പാര്‍ട്ടികളൊന്നും തയാറായില്ല.
ബുധനാഴ്ച രാജ്യസഭയിലും ബില്‍ അനായാസം കടന്നു കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ട്. മൊത്തമുള്ള സംവരണം 50 ശതമാനം കൂടരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. നിലവില്‍ 49 ശതമാനം സംവരണം ഉള്ള സാഹചര്യത്തില്‍ പുതിയ സംവരണം കൂടിയാകുമ്പോള്‍ അത് 59 ശതമാനമാകും.
ജാട്ട്, മറാട്ടികള്‍, പട്ടേല്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പുതിയ ബില്ലിലൂടെ സംവരണം ലഭിക്കുമെന്നത് തങ്ങള്‍ക്ക് ഗുണകരമായി മാറുമെന്നാണ് ബി.ജെ.പി യുടെ പ്രതീക്ഷ. അടുത്തയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളില്‍ ഏറ്റ തിരിച്ചടിക്ക് മറുമരുന്നായി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് മറ്റു പാര്‍ട്ടികളെയൊക്കെ വെട്ടിലാക്കി എന്നതാണ് യാഥാര്‍ഥ്യം.

Other News

 • സംജുത്‌വാ ട്രെയിന്‍ സ്‌ഫോടന കേസ്; സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ നാലു പേരെ കുറ്റവിമുക്തരാക്കി
 • പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും
 • അരുണാചല്‍ പ്രദേശില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു
 • ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി; പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കും
 • ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
 • മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിന് തടസം നിന്ന ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കഴുത്തു ഞെരിച്ച് കൊന്നു
 • അഫ്ഗാനില്‍ താലിബാന്‍ ബന്ദിയാക്കിയഏഴ് ഇന്ത്യക്കാരില്‍ ഒരാള്‍ സുരക്ഷിതനായി തിരിച്ചെത്തി
 • ശമ്പള കുടിശിക ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ വിമാനങ്ങള്‍ പറത്തില്ലെന്ന് ജറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍
 • പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞചെയ്തു
 • സാമ്പത്തിക പ്രതിസന്ധി; ജറ്റ് എയര്‍വേസിന്റെ പകുതിയോളം വിമാനങ്ങള്‍ നിലത്ത്, വിമാന നിരക്ക് ഉയരുന്നതു ചര്‍ച്ച ചെയ്യാന്‍ യോഗം
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • Write A Comment

   
  Reload Image
  Add code here