ട്രാന്‍സ് ജെന്‍ഡര്‍ വനിത അപ്‌സര റെഡ്ഢി മഹിള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി

Tue,Jan 08,2019


ന്യൂഡല്‍ഹി: ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള അപ്സര റെഡ്ഡിയെ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു.
രാജ്യത്തെ തന്നെ രാഷ്ട്രീയ കക്ഷികളില്‍ ഇത്തരമൊരു പദവി വഹിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രതിനിധിയാണ് ആക്ടിവിസ്റ്റും മാധ്യമ പ്രവര്‍ത്തകയുമായ അപ്സര റെഡ്ഡി.
തമിഴ്നാട് സ്വദേശിയാണ്. ഓസ്ട്രേലിയയിലെ മൊണാഷ്, ലണ്ടനിലെ സിറ്റി സര്‍വകലാശാലകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം. ബിബിസി, ദ ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നീ മാധ്യമസ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം. പ്രൊവോക് എന്ന മുന്‍നിര ഫാഷന്‍ മാഗസിന്റെ ചീഫ് എഡിറ്ററുമായിരുന്നു.
മുന്‍പ് എഐഎഡിഎംകെ വക്താവായിരുന്ന അപ്സരയ്ക്ക് ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേശീയ വക്താവ് പദവിയും വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ അസ്വാരസ്യം ഉടലെടുത്തതിനെ തുടര്‍ന്ന് അണ്ണാ ഡിഎംകെ വിടുകയായിരുന്നു.

Other News

 • അഡ്വാനിക്കും, മനോഹര്‍ ജോഷിക്കും സീറ്റില്ല; പഴയ പടക്കുതിരകള്‍ അണിയറയിലേക്കു മടങ്ങുന്നു, കരുത്തു കാട്ടി മോഡി - ഷാ കൂട്ടുകെട്ട്
 • യുപിയില്‍ മഹാസഖ്യം ബിജെപിയുടെ സീറ്റ് കുറയ്ക്കും
 • മോഡി വാരണാസിയില്‍, അഡ്വാനിക്കു പകരം ഗാന്ധിനഗറില്‍ അമിത് ഷാ, തിരുവനന്തപുരത്ത് കുമ്മനം; ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടികയായി
 • യുപിയില്‍ മോഡി; തമിഴ്‌നാട്ടില്‍ രാഹുല്‍
 • സഖ്യങ്ങൾ ഉറപ്പിച്ച് ബിജെപി മുന്നോട്ട് ; സഖ്യങ്ങൾ ഉറപ്പിക്കാനാവാതെ കോൺഗ്രസ് വിയർക്കുന്നു
 • സംജുത്‌വാ ട്രെയിന്‍ സ്‌ഫോടന കേസ്; സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ നാലു പേരെ കുറ്റവിമുക്തരാക്കി
 • പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും
 • അരുണാചല്‍ പ്രദേശില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു
 • ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി; പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കും
 • ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
 • മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിന് തടസം നിന്ന ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കഴുത്തു ഞെരിച്ച് കൊന്നു
 • Write A Comment

   
  Reload Image
  Add code here