അഖിലേന്ത്യ തൊഴിലാളി പണിമുടക്ക് രണ്ടാം ദിവസവും ശക്തമായി; പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇന്നും മുടങ്ങി

Wed,Jan 09,2019


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ രാജ്യത്തെമ്പാടും നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് രണ്ടാം ദിവസത്തിലും ശ ക്തം.
ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ, ടാക്സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
തൊഴിലാളികള്‍ ബുധനാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തു. രാവിലെ പതിനൊന്നിന് ഡല്‍ഹി മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റ് സ്ട്രീറ്റിലേക്കായിരുന്നു മാര്‍ച്ച്. പണിമുടക്കിലെ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്.
ട്രെയിന്‍ തടഞ്ഞതിനും ബലമായി കടകള്‍ അടപ്പിച്ചതിനുമായാണ് കേസ്. പണിമുടക്ക് ഉത്തരേന്ത്യയില്‍ ജനജീവതത്തെ കാര്യമായി ബാധിച്ചില്ല. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് ആദ്യ ദിവസം പൂര്‍ണമായിരുന്നു. എന്നാല്‍ കേരളത്തില്‍ ജനജീവിതത്തെ പണിമുടക്ക് സാരമായി തന്നെ ബാധിച്ചു.
കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമായിരുന്നു നിരത്തില്‍. നഗരങ്ങളില്‍ കടകള്‍ ഭാഗികമായി തുറന്നിരുന്നു. രണ്ടാം ദിവസം സ്വകാര്യ ബസുകള്‍ പണിമുടക്കിന്റെ ഭാഗമാകില്ല.
വര്‍ഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്ദാനം പാലിക്കാത്തത്, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, തൊഴിലാളി നയങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളി വിരുദ്ധ നയങ്ങളാക്കി മാറ്റല്‍, ജിഎസ്ടി മൂലമുള്ള വിലക്കയറ്റം തുടങ്ങി അനവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിരുന്നു.

Other News

  • അഡ്വാനിക്കും, മനോഹര്‍ ജോഷിക്കും സീറ്റില്ല; പഴയ പടക്കുതിരകള്‍ അണിയറയിലേക്കു മടങ്ങുന്നു, കരുത്തു കാട്ടി മോഡി - ഷാ കൂട്ടുകെട്ട്
  • യുപിയില്‍ മഹാസഖ്യം ബിജെപിയുടെ സീറ്റ് കുറയ്ക്കും
  • മോഡി വാരണാസിയില്‍, അഡ്വാനിക്കു പകരം ഗാന്ധിനഗറില്‍ അമിത് ഷാ, തിരുവനന്തപുരത്ത് കുമ്മനം; ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടികയായി
  • യുപിയില്‍ മോഡി; തമിഴ്‌നാട്ടില്‍ രാഹുല്‍
  • സഖ്യങ്ങൾ ഉറപ്പിച്ച് ബിജെപി മുന്നോട്ട് ; സഖ്യങ്ങൾ ഉറപ്പിക്കാനാവാതെ കോൺഗ്രസ് വിയർക്കുന്നു
  • സംജുത്‌വാ ട്രെയിന്‍ സ്‌ഫോടന കേസ്; സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ നാലു പേരെ കുറ്റവിമുക്തരാക്കി
  • പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും
  • അരുണാചല്‍ പ്രദേശില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു
  • ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി; പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കും
  • ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
  • മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിന് തടസം നിന്ന ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കഴുത്തു ഞെരിച്ച് കൊന്നു
  • Write A Comment

     
    Reload Image
    Add code here