അയോധ്യ കേസിലെ വാദം കേള്‍ക്കലില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി

Thu,Jan 10,2019


ന്യൂഡല്‍ഹി: അയോധ്യ കേസിലെ വാദം കേള്‍ക്കലില്‍നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി.
ഹര്‍ജിയില്‍ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് യുയു ലളിതിന്റെ പിന്മാറ്റം.
കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി. ജനുവരി 29 ന് മുന്‍പ് എല്ലാ രേഖകളും സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ അന്ന് യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനുവേണ്ടി അഭിഭാഷകനായിരുന്ന യു.യു.ലളിത് ഹാജരായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേസില്‍ വാദം കേള്‍ക്കുന്നതിനായി രൂപീകരിച്ച അഞ്ചംഗ ബെഞ്ചില്‍ യു.യു. ലളിത് തുടരുന്നത് ശരിയല്ലെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചത്. തുടര്‍ന്നാണ് യു.യു. ലളിത് ബെഞ്ചില്‍നിന്നും പിന്മാറുന്നതായി അറിയിച്ചത്.
ജഡ്ജി പിന്മാറിയതോടെ കേസ് ഈ മാസം 29 ലേക്ക് മാറ്റുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. യു.യു. ലളിതിനു പകരം പുതിയ ജഡ്ജിയെ ബെഞ്ചില്‍ ഉള്‍പ്പെടുത്തും. അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തീയതി വ്യാഴാഴ്ച തീരുമാനിക്കാനിരിക്കെയാണ് കേസ് മാറ്റിയത്.
അയോധ്യ കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചില്‍, ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, എന്‍.വി.രമണ, യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണുള്ളത്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാണ് ഈ ബെഞ്ച് പരിഗണിക്കുക.
അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ സംഘടനകള്‍ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കുക.

Other News

 • അഡ്വാനിക്കും, മനോഹര്‍ ജോഷിക്കും സീറ്റില്ല; പഴയ പടക്കുതിരകള്‍ അണിയറയിലേക്കു മടങ്ങുന്നു, കരുത്തു കാട്ടി മോഡി - ഷാ കൂട്ടുകെട്ട്
 • യുപിയില്‍ മഹാസഖ്യം ബിജെപിയുടെ സീറ്റ് കുറയ്ക്കും
 • മോഡി വാരണാസിയില്‍, അഡ്വാനിക്കു പകരം ഗാന്ധിനഗറില്‍ അമിത് ഷാ, തിരുവനന്തപുരത്ത് കുമ്മനം; ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടികയായി
 • യുപിയില്‍ മോഡി; തമിഴ്‌നാട്ടില്‍ രാഹുല്‍
 • സഖ്യങ്ങൾ ഉറപ്പിച്ച് ബിജെപി മുന്നോട്ട് ; സഖ്യങ്ങൾ ഉറപ്പിക്കാനാവാതെ കോൺഗ്രസ് വിയർക്കുന്നു
 • സംജുത്‌വാ ട്രെയിന്‍ സ്‌ഫോടന കേസ്; സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ നാലു പേരെ കുറ്റവിമുക്തരാക്കി
 • പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും
 • അരുണാചല്‍ പ്രദേശില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു
 • ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി; പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കും
 • ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
 • മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിന് തടസം നിന്ന ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കഴുത്തു ഞെരിച്ച് കൊന്നു
 • Write A Comment

   
  Reload Image
  Add code here