കേന്ദ്രത്തിന്റെ കശ്മീര്‍ നയത്തില്‍ പ്രതിഷേധിച്ച് ഐ.എ.എസ് ഒന്നാം റാങ്കുകാരന്‍ ജോലി ഉപേക്ഷിച്ചു

Thu,Jan 10,2019


ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നയത്തില്‍ പ്രതിഷേധിച്ച് ഒന്നാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായ യുവാവ് ജോലി ഉപേക്ഷിച്ചു.
കാശ്മീരില്‍ നടക്കുന്ന അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനോ സമാധാനം പുനസ്ഥാപിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കശ്മീരില്‍ നിന്നുള്ള ആദ്യ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ജോലി ഉപേക്ഷിക്കുന്നത്.
2010 ബാച്ചിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഫൈസല്‍. ഭാവിപരിപാടികള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ഫൈസല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. അതേസമയം നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാര്‍മുല്ലയില്‍നിന്നും ഫൈസല്‍ മത്സരിക്കുമെന്നാണ് സൂചന.
ഇതിനിടെ ഫൈസലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രംഗത്തെത്തിയിട്ടുണ്ട്. ബ്യൂറോക്രസിയുടെ നഷ്ടവും രാഷ്ട്രീയത്തിന്റെ നേട്ടവുമെന്നാണ് ഒമര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Other News

 • അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ്
 • ലോക സമ്പദ്ഘടനയില്‍ ഇന്ത്യന്‍ സാന്നിധ്യം വളരുന്നു
 • ജെപി നദ്ദ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അമിത് ഷാ പ്രസിഡന്റ് ആയി തുടരും
 • അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകും: പ്രധാനമന്ത്രി
 • രാജസ്ഥാനില്‍ ബിജെപിയുടെ പാഠങ്ങള്‍ തിരുത്തി കോണ്‍ഗ്രസ്
 • മുസ്ലിം സമുദായത്തെ സ്വാധീനിക്കാന്‍ മോഡി; സംഘപരിവാറിന് എതിര്‍പ്പ്
 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
 • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
 • Write A Comment

   
  Reload Image
  Add code here