നീക്കം ചെയ്ത സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ രാജിവെച്ചു; ഫയര്‍ ആന്‍ഡ് സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കാതെയാണ് സ്വയം വിരമിക്കല്‍

Fri,Jan 11,2019


ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ ആലോക് വര്‍മ രാജിവച്ചു.
സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ആലോക് വര്‍മ അറിയിച്ചത്.
സുപ്രീംകോടതി വഴി നടത്തിയ നിയമ പോരാട്ടത്തിലൂടെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍നിയമനം നേടിയ ആലോക് വര്‍മയെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ട് കമ്മിറ്റി കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വര്‍മ രാജി സന്നദ്ധത അറിയിച്ചത്.
പുതിയ ചുമതല സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ആലോക് വര്‍മ അറിയിച്ചു. ഫയര്‍ ആന്‍ഡ് സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ആലോക് വര്‍മ കത്തയച്ചു. ഇന്ന് മുതല്‍ താന്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചിരിക്കുന്നു എന്ന് കത്തില്‍ പറയുന്നു.
തനിക്കെതിരെയുള്ള സിവിസി റിപ്പോര്‍ട്ട് ഏകപക്ഷീയമായിരുന്നു എന്നും വര്‍മ ആരോപിച്ചു. സിവിസി റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന അന്വേഷണം സുതാര്യമല്ലായിരുന്നു. സിവിസി റിപ്പോര്‍ട്ടില്‍ മേല്‍ തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതി തയ്യാറായില്ലെന്നും അലോക് വര്‍മ കത്തില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് അലോക് വര്‍മ രാജി സന്നദ്ധത അറിയിച്ചത്.

Other News

 • കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം: പരിക്കേറ്റ എം.എല്‍.എ അനന്ത് സിംഗ് ആശുപത്രിയില്‍
 • മമതയുടെ റാലിയില്‍ കൈകോര്‍ത്ത് പ്രതിപക്ഷ കക്ഷികള്‍; മോഡിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം
 • ഇന്ത്യന്‍ അ​തി​ർ​ത്തി​യി​ൽ ചൈ​ന ഭൂ​ഗ​ർ​ഭ അ​റ​ക​ൾ ഒ​രു​ക്കു​ന്നു​​; ഉപഗ്രഹ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്​
 • നാനോ സാറ്റലൈറ്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ 45 രാജ്യങ്ങള്‍ക്ക് പരിശീലനം നല്‍കും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍
 • കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണിയില്ല; രാഷ്ട്രീയ പ്രതിസന്ധിക്ക് രണ്ട്ദിവസത്തിനുള്ളില്‍ പരിഹാരം: കെ.സി വേണുഗോപാല്‍
 • കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി നീക്കം: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു
 • തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വിമാനത്താവളങ്ങള്‍ പെരുകുന്നു; വികസന കുതിപ്പില്‍ പുതിയ മുന്നേറ്റം
 • ഉത്തര്‍ പ്രദേശില്‍ 80 ലോക് സഭാ മണ്ഡലങ്ങളിലും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
 • ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വിഷം കുടിപ്പിച്ചു
 • 12 കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പുരിൽ 13 വര്‍ഷം ജയില്‍ശിക്ഷ; പോലീസിലറിയിച്ചത് കാമുകി
 • ലോകത്തിലെ ഏറ്റവും നീളമുള്ള ദോശ നിര്‍മിച്ചെന്ന് അവകാശപ്പെട്ട് ചെന്നൈ റെസ്റ്റോറന്റ്
 • Write A Comment

   
  Reload Image
  Add code here