ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​തി​യ​നാ​ണെ​ന്ന് മോ​ദി; ഒപ്പം നില്‍ക്കുന്നവരെ പിന്നില്‍ നിന്ന് കുത്തുന്നതില്‍ ഒന്നാമന്‍

Sun,Feb 10,2019


ഗു​ണ്ടൂ​ർ: ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​തി​യ​നാ​ണെ​ന്ന് മോ​ദി; ഒപ്പം നില്‍ക്കുന്നവരെ പിന്നില്‍ നിന്ന് കുത്തുന്നതില്‍ ഒന്നാമനെന്നും ആക്ഷേപം.
ഗു​ണ്ടൂ​രി​ലെ റാ​ലി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് നാ​യി​ഡു​വി​നെ​തി​രെ മോ​ദി രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ഉ​യ​ർ​ത്തി​യ​ത്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​തി​യ​നാ​ണെ​ന്ന് മോ​ദി കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ നാ​യി‍​ഡു​വി​ന്‍റെ ഉ​പ​വാ​സ​ത്തെ​യും പ്ര​ധാ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു.
ആ​ന്ധ്ര​യി​ലെ ജ​ന​ങ്ങ​ളു​ടെ പ​ണം ചെ​ല​വാ​ക്കി നാ​യി​ഡു​വും കൂ​ട്ട​രും നാ​ളെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ഡ​ൽ​ഹി​ലേ​ക്ക് വ​രു​ന്നു​ണ്ട് എ​ന്നാ​യി​രു​ന്നു പ​രി​ഹാ​സം. മു​ന്ന​ണി മാ​റ്റ​ത്തി​ലും പ​രാ​ജ​യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും ഒ​പ്പം നി​ൽ​ക്കു​ന്ന​വ​രെ പി​ന്നി​ൽ നി​ന്ന് കു​ത്തു​ന്ന​തി​ലു​മെ​ല്ലാം നാ​യി​ഡു ത​ന്നെ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്- മോ​ദി പ​രി​ഹ​സി​ച്ചു.
എ​ൻ​ടി​ആ​റി​നെ പി​ന്നി​ൽ നി​ന്ന് കു​ത്തി​യ ച​തി​യ​നാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വെ​ന്നും മോ​ദി തു​റ​ന്ന​ടി​ച്ചു. ടി​ഡി​പി എ​ൻ​ഡി​എ വി​ട്ട​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മോ​ദി ആ​ന്ധ്ര​പ്ര​ദേ​ശ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. അ​തി​നി​ടെ മോ​ദി​യു​ടെ വ​ര​വി​നെ​തി​രെ ആ​ന്ധ്ര​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു.

Other News

 • വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ തെറ്റായി നൽകി; സ്മൃതി ഇറാനിക്കെതിരെ കേസ്
 • ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഗലെ ചൈന സന്ദർശിക്കുന്നു; മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തും
 • ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്ന് സാധ്വി പ്രജ്ഞ സിംഗ് ഠാക്കൂർ
 • ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം; സുപ്രീംകോടതിയിൽ അടിയന്തിര സിറ്റിങ്
 • 100 പൈലറ്റുമാര്‍ ഉള്‍പ്പെടെ 500 ജറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജറ്റ്
 • ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ആഭ്യന്തര പോരാട്ടം രൂക്ഷം; ഇന്ത്യക്കാരോട് എത്രയും വേഗം നഗരം വിടാന്‍ സുഷമ സ്വരാജ് ആവശ്യപ്പെട്ടു
 • കാല്‍ നൂറ്റാണ്ടിനു ശേഷം മുലായവും മായാവതിയും ഒരേ വേദിയില്‍; പരസ്പരം പ്രശംസിക്കാന്‍ ഇരുവരും മടിച്ചില്ല
 • കര്‍ക്കറെയ്‌ക്കെതിരായ സാധ്വി പ്രഗ്യ സിംഗിന്റെ പരാമര്‍ശം ബി.ജെ.പി യെ വെട്ടിലാക്കി; പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയുന്നുവെന്ന് സാധ്വി
 • അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചു; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു
 • ഇന്ത്യയിലെ കുട്ടികള്‍ അവരുടെ മാതാപിതാക്കളെ ഇനി ഉയരത്തില്‍ കവച്ചു വയ്ക്കാന്‍ സാധ്യതയില്ല
 • പ​ശ്ചി​മ​ബം​ഗാ​ളി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ സി​പി​എം പി​ബി അം​ഗ​വും റാ​യ്ഗ​ഞ്ചി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ് സ​ലിം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ആ​ക്ര​മണം
 • Write A Comment

   
  Reload Image
  Add code here