റഫാൽ കരാർ: അനിൽ അംബാനിക്ക്​ ഫ്രാൻസ്​​ 143 മില്ല്യൺ യൂറോ നികുതി ഇളവ്​ നൽകി

Sat,Apr 13,2019


ന്യൂഡല്‍ഹി: റഫാല്‍ പോർവിമാന ഇടപാട്​ തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക്​ ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. അനിൽ അംബാനിയും ഫ്രഞ്ച്​ പ്രതിരോധമന്ത്രി ജീൻ ​​ഡ്രിയാ​​​​െൻറ ഓഫീസും തമ്മിലുള്ള കൂടിക്കാഴ്​ചക്ക്​ ശേഷമാണ് ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്​. ഇടപാട്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് നൽകാൻ തീരുമാനിച്ചതെന്നും ഫ്രഞ്ച് പത്രം 'ലെ മോണ്‍ഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു.

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയന്‍സ്​ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'റിലയന്‍സ് അറ്റ്‌ലാൻറിക് ഫ്ലാഗ്​ ഫ്രാന്‍സ്' എന്ന പേരിലുള്ള കമ്പനി. 151 മില്യണ്‍ യൂറോയാണ് നികുതി ഇനത്തില്‍ ഈ കമ്പനി നല്‍കാനുണ്ടായിരുന്നത്. എന്നാൽ റഫാൽ കാരാർ പ്രഖ്യാപിച്ചതോടെ ഒറ്റത്തവണ തീർപ്പാക്കലിലൂടെ 7.3 മില്യണ്‍ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു.

നികുതി വെട്ടിപ്പ്​ കേസിൽ അനിൽ അംബാനിയുടെ കമ്പനിക്ക്​​ നേരെ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡൻറ്​ ഒലാന്ദുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കിയത്​.

Other News

 • പി.എം നരേന്ദ്രമോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി; നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി
 • യന്ത്രതകരാര്‍; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി
 • ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം അന്വേഷിക്കുന്ന സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി
 • മോദി ഇന്ന് വാരാണസിയില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
 • ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയ്‌ക്കെതിരെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയമിച്ചു
 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • Write A Comment

   
  Reload Image
  Add code here