ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കേണ്ടി വരില്ലായിരുന്നുവെന്ന് ബി.ജെ.പി നേതാവ്

Sat,May 11,2019


ഇന്‍ഡോര്‍: മധ്യപ്രദേശിലെ രത്‌ലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ഗമന്‍ സിംഗ് ജാബുവയില്‍ പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം പാര്‍ട്ടിയെ വെട്ടിലാക്കി. മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് ഗമന്‍ സിംഗ് പറഞ്ഞത്. അഭിഭാഷകനായിരുന്ന ജിന്ന അറിവുളള വ്യക്തിയായിരുന്നു. രാജ്യത്തെ വിഭജിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രിസനാണ്. നെഹറുവിന്റെ കടുംപിടുത്തമാണ് രാജ്യത്തെ വിഭജനത്തിലേക്കു നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി യുടെ ഈ വാദം പുതിയതല്ലെന്നും എസ്.പി.മുഖര്‍ജി, സവാര്ക്കര്‍, അഡ്വാനി, ജസ്വന്ത് സിംഗ്, മോഡി എന്നിവരൊക്കെ ജിന്നയോടും, പാക്കിസ്ഥാനോടുമുള്ള സ്‌നേഹം പ്രകടിപ്പിച്ചിട്ടുള്ളവരാണെന്നും കോണ്‍ഗ്രസിന്റെ സംസ്ശാതന തല മീഡിയ ചുമതലയുള്ള ശോഭ ഒസ പ്രതികരിച്ചു. അഡ്വാനി പാക്കിസ്ഥാനില്‍ ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച കാര്യവും, ജസ്വന്ത് സിംഗ് ജിന്നയെ പ്രകീര്‍ത്തിച്ച് പുസ്തകമെഴുതിയ കാര്യവും ശോഭ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതു കാണാനാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തയിടെ പറഞ്ഞ കാര്യവും അവര്‍ ഓര്‍മിപ്പിച്ചു.

Other News

 • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
 • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
 • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
 • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
 • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
 • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
 • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
 • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
 • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
 • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
 • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
 • Write A Comment

   
  Reload Image
  Add code here