മോഡി രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഭാര്യയെ ഉപേക്ഷിച്ചയാള്‍; സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ല: മായാവതി

Mon,May 13,2019


പട്‌ന : പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി.
സ്വന്തം ഭാര്യയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപേക്ഷിച്ചയാള്‍ക്ക് എങ്ങനെ മറ്റു സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമെന്ന് മായാവതി ചോദിച്ചു.
നരേന്ദ്രമോഡി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. ഇപ്പോള്‍ ദളിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും മായാവതി പറഞ്ഞു.
ആല്‍വാര്‍ കൂട്ടമാനഭംഗത്തെപ്പറ്റി മോഡി ഒന്നും മിണ്ടിയില്ല. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് മോഡി മൗനം പാലിച്ചത്. ഇപ്പോള്‍ ഇതില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ തരം താണതാണെന്നും മായാവതി പറഞ്ഞു. നേരത്തെ ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിയെ വിമര്‍ശിച്ച് മോഡി രംഗത്തു വന്നിരുന്നു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിക്കുന്ന മായാവതി ആല്‍വാര്‍ ബലാത്സംഗക്കേസിന്റെ കാര്യത്തില്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു.

Other News

 • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
 • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
 • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
 • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
 • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
 • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
 • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
 • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
 • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
 • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
 • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
 • Write A Comment

   
  Reload Image
  Add code here