മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് കമല്‍ഹാസന്‍

Mon,May 13,2019


ചെന്നൈ: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍.
തമിഴ്‌നാട്ടിലെ അറവാകുറിച്ചി നിയമ സഭാമണ്ഡലത്തില്‍ മക്കള്‍ നീതിമയ്യം സ്ഥാനാര്‍ത്ഥി എസ്. മോഹന്‍ രാജിന്റെ തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.
''ഇതൊരു മുസ്ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഞാന്‍ ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെ ഉള്ളതുകൊണ്ടാണ്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത് ഒരു ഹിന്ദുവാണ്. പേര് നാഥുറാം ഗോഡ്‌സെ''- കമല്‍ പറഞ്ഞു. വിവിധ മതവിശ്വാസങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ പതാകയില്‍ മൂന്നു നിറങ്ങളും നിലനില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. താനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചു പറയാന്‍ മടിയില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Other News

  • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
  • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
  • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
  • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
  • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
  • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
  • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
  • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
  • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
  • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
  • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
  • Write A Comment

     
    Reload Image
    Add code here