പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ റോഡ് ഷോ വിലക്കി മമത ബാനര്‍ജി; ഹെലികോപ്ടര്‍ ഇറക്കാനും വിലക്ക്

Mon,May 13,2019


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന അമിത് ഷായുടെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് മമതാ ബാനര്‍ജി.
ജാദവ്പൂരിലെ റോഡ്ഷോയ്ക്കാണ് വിലക്ക്. ഹെലികോപ്ടര്‍ ഇറക്കാനും വിലക്കുണ്ട്.
മെയ് 19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായായിരുന്നു അമിത്ഷാ റോഡ്ഷോ സംഘടിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണ് മെയ് 19 ന് പോളിംഗ് ബൂത്തില്‍ എത്തുന്നത്.
മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ബിജെപി റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പശ്ചിമ ബംഗാളിലെ റാലികളില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു അമിത് ഷാ. അതിനിടെയാണ് മമതയുടെ വിലക്ക് വരുന്നത്.

Other News

  • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
  • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
  • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
  • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
  • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
  • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
  • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
  • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
  • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
  • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
  • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
  • Write A Comment

     
    Reload Image
    Add code here