ഇന്ത്യന്‍ വ്യോമസേനയുടെ കരാര്‍ ലഭിച്ചാല്‍ എഫ് 21 പോര്‍ വിമാനങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കൊന്നും വില്‍ക്കില്ലെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍

Mon,May 13,2019


ന്യൂഡല്‍ഹി: 114 യുദ്ധവിമാനങ്ങള്‍ക്കു വേണ്ടിയുള്ള ഇന്ത്യന്‍ വ്യോമസേനയടെ ഓര്‍ഡര്‍ തങ്ങള്‍ക്കു നല്‍കിയാല്‍ പുതിയതായി പുറത്തിറക്കിയ എഫ് 21 പോര്‍ വിമാനങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കൊന്നും വില്‍ക്കില്ലെന്ന് അമേരിക്കന്‍ എയ്‌റോസ്‌പേസ് ഭീമനായ ലോക്ഹീഡ് മാര്‍ട്ടിന്‍ വ്യക്തമാക്കി. മെഗാ ഡീല്‍ ലഭിക്കുവാന്‍ മത്സരിക്കുന്ന അമേരിക്കന്‍, യൂറോപ്യന്‍ , റഷ്യന്‍ യുദ്ധ വിമാന നിര്‍മാതാക്കളെ പിന്തള്ളാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വച്ചതെന്ന് കരുതപ്പെടുന്നു. കരാര്‍ ലഭിച്ചാല്‍ ഇന്ത്യയെ കമ്പനിയുടെ ഗ്ലോബല്‍ ഫൈറ്റര്‍ എക്കോസിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുന്നതാണെന്നും ലോക്ഹീഡ് മാര്‍ട്ടിന്റെ സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് വിവേക് ലാല്‍ പറഞ്ഞു.
18 ബില്യണ്‍ ഡോളറിന് 114 പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് വിവിധ യുദ്ധവിമാന നിര്‍മാതാക്കളില്‍ നിന്ന് വ്യോമസേന പ്രാഥമിക കരാര്‍ സംബന്ധിച്ച് വിവരങ്ങള്‍ കഴിഞ്ഞ മാസം തേടിയിരുന്നു. സമീപകാലത്ത് ആഗോള തലത്തില്‍ തന്നെ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മിലിട്ടറി ഇടപാടാണിത്.
ലോക്ഹീഡിന്റെ എഫ് 21 നു പുറമേ, ബോയിംഗിന്റെ എഫ്/ എ 16, ദാസള്‍ട്ട് ഏവിയേഷന്‍സിന്റെ റഫായേല്‍, യൂറോഫൈറ്ററിന്റെ ടൈഫൂണ്‍, റഷ്യയുടെ മിഗ് 35 തുടങ്ങിയ പോര്‍ വിമാനങ്ങളും കരാര്‍ നേടാന്‍ മത്സരംഗത്തുണ്ട്.

Other News

 • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
 • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
 • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
 • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
 • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
 • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
 • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
 • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
 • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
 • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
 • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
 • Write A Comment

   
  Reload Image
  Add code here