പഠനം മുടങ്ങാതിരിക്കാനായി മാതാപിതാക്കള്‍ മകളെ പൂട്ടിയിട്ട ഫ്‌ലാറ്റിന് തീപിടിച്ചു; രക്ഷപ്പെടാനാവാതെ 16 കാരി വെന്തുമരിച്ചു

Tue,May 14,2019


മുംബൈ: ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട 16കാരി തീപിടിത്തത്തെ തുടര്‍ന്ന് രക്ഷപ്പെടാനാവാതെ പൊള്ളലേറ്റു മരിച്ചു.
മുംബൈ ദാദര്‍ സബര്‍ബനിലെ വകോല പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ കെട്ടിടസമുച്ചയത്തിനാണ് ഞായറാഴ്ച തീപിടിച്ചത്. ഫ്‌ലാറ്റിലെ മുറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന 16 കാരിയായ ശ്രാവണി ചവാനാണ് പുറത്തിറങ്ങാന്‍ കഴിയാതെ മുറിക്കുള്ളില്‍ വെന്തുമരിച്ചത്.
സ്റ്റേഷനിലെ പൊലീസുകാരനായ നായികിന്റെ മകളാണ് ശ്രാവണി.
പാര്‍പ്പിട സമുച്ചയത്തിലെ മൂന്നാംനിലയിലെ ഫ്‌ലാറ്റിലാണ് ശ്രാവണിയും കുടുംബവും താമസിച്ചിരുന്നത്. മാതാപിതാക്കള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകും മുമ്പാണ് പഠനം മുടക്കി മകള്‍ പുറത്തുപോകാതിരിക്കാന്‍ മുറി പൂട്ടിയത്. തീപ്പിടിത്തത്തില്‍ ഗുരുതര പൊള്ളലേറ്റ ശ്രാവണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തീപിടിത്ത കാരണം വ്യക്തമല്ലെന്നും ഒഴിഞ്ഞ മണ്ണെണ്ണ ജാര്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അഗ്‌നിശമനസേന ഓഫീസര്‍ അറിയിച്ചു.

Other News

 • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
 • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
 • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
 • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
 • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
 • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
 • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
 • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
 • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
 • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
 • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
 • Write A Comment

   
  Reload Image
  Add code here