ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ്

Thu,May 16,2019


ഇതാദ്യമായി ഇന്ത്യയില്‍ ഒരു 'പ്രവിശ്യ' സ്ഥാപിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു.
കാശ്മീരില്‍ തീവ്രവാദികളുമായി സുരക്ഷാ സൈനികര്‍ ഏറ്റുമുട്ടുകയും ഐഎസുമായി ബന്ധം പുലര്‍ത്തുന്നതായി കരുതപ്പെടുന്ന ഒരാളെ വധിക്കുകയും ചെയ്തതിനു ശേഷമാണ് ഐഎസ് ഈ അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.
'വിലായാഹ് ഓഫ് ഹിന്ദ്' എന്നാണു പുതിയ പ്രവിശ്യയുടെ പേരെന്ന് ഐഎസിന്റെ അമഖ് ന്യൂസ് ഏജന്‍സി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ അംഷിപ്പോറ എന്ന പട്ടണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നാശമുണ്ടാക്കിയതായും ഐഎസ് ഒരു പ്രസ്താവനയില്‍ അവകാശപ്പെട്ടു.
ഷോപിയന്‍ ജില്ലയില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫി എന്നൊരു തീവ്രവാദി ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടതായി പോലീസിന്റെ പ്രസ്താവന പുറത്തുവന്നിരുന്നു. ഇറാക്കിലും സിറിയയിലുമായി ആയിരക്കണക്കിന് മൈലുകള്‍ വിസ്തൃതിയുള്ള ഭൂപ്രദേശത്ത് സ്ഥാപിച്ച സ്വയം പ്രഖ്യാപിത ഖലിഫേറ്റ് ഏപ്രിലില്‍ തകര്‍ന്നതോടെ തളര്‍ന്ന ഐഎസിനു ഉത്തേജനം നല്‍കുന്നതാണ് പുതിയ പ്രവിശ്യയുടെ പ്രഖ്യാപനം.
അതിനുശേഷം പതിയിരുന്നുള്ള ചാവേര്‍ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഐഎസ്. ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയില്‍ 253 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് അവകാശപ്പെട്ടിരുന്നു. ഐഎസിന്റെ ഭരണം നിലവിലുള്ളതിന്റെ ഒരു സൂചനപോലും ഇല്ലാത്ത ഒരു പ്രദേശത്ത് പ്രവിശ്യ സ്ഥാപിച്ചതായുള്ള അവകാശവാദം ശുദ്ധ അസംബന്ധമെന്ന് പറഞ്ഞുകൊണ്ട് അതിനെ തള്ളിക്കളയുകയാണ് ഐഎസ് തീവ്രവാദികളെ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ റിത കാട്സ്. ഐഎസിന്റെ ഖലിഫേറ്റിനെ പുനര്‍നിര്‍മ്മിക്കുന്നതിനായി ഈ പ്രദേശങ്ങളിലുള്ള തീവ്രവാദികള്‍ നടത്തുന്ന നീക്കങ്ങളായി അതിനെ കാണണം എന്നാണവര്‍ പറയുന്നത്. .
ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട സോഫി ഇസ്ലാമിക സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരു ദശകത്തോളം കാലം കാശ്മീരില്‍ വിവിധ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നയാളാണ്. ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ശ്രീനഗറിലെ ഒരു മാസികയ്ക്ക് സോഫി ഒരു അഭിമുഖം നല്‍കിയ കാര്യവും സൈനിക കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി.
കാശ്മീര്‍ മേഖലയില്‍ പോലീസിനും സുരക്ഷാ സേനക്കും നേര്‍ക്ക് നടത്തിയ നിരവധി ഗ്രനേഡ് ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന തീവ്രവാദിയായിരുന്നു സോഫി. ഒരു ക്ളീന്‍ ഓപറേഷനിലാണ് സോഫിയെ വധിച്ചത്. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കാര്‍ക്കും പരിക്കൊന്നുമില്ല. കാശ്മീരില്‍ ഐഎസുമായി ബന്ധമുണ്ടായിരുന്ന ഒരേയൊരു തീവ്രവാദി സോഫി ആയിരിക്കാനുള്ള സാധ്യതയും സൈനിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

Other News

 • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
 • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
 • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
 • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
 • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
 • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
 • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
 • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
 • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
 • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
 • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
 • Write A Comment

   
  Reload Image
  Add code here