നാഥുറാം വിനായ ഗോഗ്‌സെ ദേശസ്‌നേഹിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യസിംഗ് ഠാക്കൂര്‍; വിസമ്മതിച്ച് ബിജെപി

Thu,May 16,2019


ഭോപാല്‍: ഗാന്ധി ഘാതകനായ നാഥുറാം വിനായക ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നെന്ന് ഭോപാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സന്യാസിനിയുമാ പ്രഗ്യസിംഗ് ഠാക്കൂര്‍.
മക്കള്‍ നീതിമയ്യം നേതാവും സിനിമാ താരവുമായ കമല്‍ ഹാസന്‍ ഗോഡ്‌സെയെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരപ്രവര്‍ത്തകനായ ഹിന്ദു എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ച് ഒരു ടെലിവിഷന്‍ പരിപാടിയില്‍ ചോദിച്ചപ്പോളാണ് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികൂടിയായ പ്രഗ്യസിംഗ് ഠാക്കൂര്‍ പറഞ്ഞത്. അതേ സമയം പ്രഗ്യയുടെ അഭിപ്രായത്തെ ബിജെപി മധ്യപ്രദേശ് ഘടകം തള്ളിപ്പറഞ്ഞു. തെറ്റായ അഭിപ്രായത്തില്‍ പ്രഗ്യ മാപ്പുപറയണമെന്നും ബിജെപി ഘടകം ആവശ്യപ്പെട്ടു.
മഹാത്മാ ഗാന്ധിയുടെ കൊലയാളിക്ക് എങ്ങനെ ദേശസ്‌നേഹിയാകാന്‍ കഴിയുമെന്ന് അവര്‍ ചോദിച്ചു.
പ്രഗ്യയുടെ നടപടിയെ കോണ്‍ഗ്രസും അപലപിച്ചു. രാജ്യത്തിലെ രക്തസാക്ഷികളെയും സ്വാതന്ത്ര്യ സമര പോരാളികളെയും അപമാനിക്കുന്നത ജനിതകമാണ് ബിജെപിക്കാരുടേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോഡി മാപ്പു പറയണമെന്നും പ്രഗ്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Other News

  • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
  • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
  • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
  • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
  • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
  • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
  • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
  • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
  • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
  • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
  • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
  • Write A Comment

     
    Reload Image
    Add code here