ജമ്മുകശ്മീരില്‍ പാക്കിസ്ഥാന്‍ പുതിയ ഭീകര സംഘടനയ്ക്ക് രൂപം നല്‍കിയെന്ന് റിപ്പോര്‍ട്ട്

Wed,Jun 12,2019


ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ പുതിയ വിഘടനവാദി ഗ്രൂപ്പിന് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ ചിലരെയും കൂട്ടിച്ചേര്‍ത്ത് പുതിയ ഗ്രൂപ്പിന് രൂപം നല്‍കിയത് പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്നും ലഷ്‌കര്‍ ഇ തോയ്ബയിലെ മുന്‍ ഭീകരനായ ഇര്‍ഷാദ് അഹമ്മജദ് മാലിക് ആണ് പുതിയ ഗ്രൂപ്പിന്റെ തലവനെന്നും സീ ന്യൂസ് റിപ്പോര്‍ട്ട്ചെ യ്യുന്നു.
ഭീകര വാദികള്‍ക്ക് പണം എത്തിക്കുന്ന ഏജന്‍സികളെ കണ്ടെത്തി ഇല്ലാതാക്കാന്‍ കഴിഞ്ഞ അഞ്ചുവഷര്‍ത്തിനിടയില്‍ എന്‍ഐഎ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി നടപടികള്‍ സ്വീകരിച്ചിരുന്നു കശ്മീരിലെ ഭീകരര്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കാതിരിക്കാന്‍ ഇത് ഇടയാക്കി. നടപടികള്‍ കടുപ്പിച്ചതോടെ ഭീകരവാദികളെ നേരിടുന്നതില്‍ സുരക്ഷാ സേനയ്ക്ക് സാഹചര്യങ്ങള്‍ അനുകൂലമായി
നിലവിലുള്ള വിഘടനവാദികളില്‍ പ്രമുഖര്‍ ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിഘടനവാദ ഗ്രൂപ്പിന് പാകിസ്താന്‍ രൂപം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനില്‍ നിന്ന് വിഘടനവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടായിരുന്നുവെന്നും ഇവര്‍ വഴിയാണ് ഭീകരസംഘടനകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ലഭിച്ചിരുന്നതെന്നും ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News

 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
 • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
 • പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ ഏറുന്നു; മമതയുടെ മരുമകനും സമരക്കാര്‍ക്കൊപ്പം
 • കര്‍ണാടക മന്ത്രി സഭാ വികസനം: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു
 • അഴിമതിക്കെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; 12 ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബ്ബന്ധിത വിരമിക്കല്‍
 • ജൂണ്‍ മൂന്നിന് കാണാതായ സൈനിക വിമാനത്തിലെ മൂന്നു മലയാളികളടക്കം 13 പേരും മരിച്ചതായി വ്യോമസേന
 • കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോദി
 • ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
 • Write A Comment

   
  Reload Image
  Add code here