കേന്ദ്ര പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു

Wed,Jun 12,2019


ന്യൂഡല്‍ഹി: കേന്ദ്ര പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു.
ബുധനാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗമാണ് മുരളീധരനെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി തവാര്‍ചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവായിരിക്കും. പീയൂഷ് ഗോയലാണ് രാജ്യസഭയിലെ ഉപകക്ഷിനേതാവ്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പാര്‍ട്ടിയുടെ ലോക്സഭാ കക്ഷിനേതാവ്. രാജ്നാഥ് സിംഗായിരിക്കും ലോക്സഭാ ഉപകക്ഷി നേതാവ്. കേന്ദ്രമന്ത്രിയായ പ്രഹ്ളാദ് ജോഷി സര്‍ക്കാര്‍ ചീഫ് വിപ്പായി പ്രവര്‍ത്തിക്കും.
അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാവും. ലോക്സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്സ്വാളിനെയും നിയമിച്ചു.

Other News

  • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
  • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
  • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
  • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
  • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
  • പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ ഏറുന്നു; മമതയുടെ മരുമകനും സമരക്കാര്‍ക്കൊപ്പം
  • കര്‍ണാടക മന്ത്രി സഭാ വികസനം: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു
  • അഴിമതിക്കെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; 12 ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബ്ബന്ധിത വിരമിക്കല്‍
  • ജൂണ്‍ മൂന്നിന് കാണാതായ സൈനിക വിമാനത്തിലെ മൂന്നു മലയാളികളടക്കം 13 പേരും മരിച്ചതായി വ്യോമസേന
  • കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോദി
  • ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
  • Write A Comment

     
    Reload Image
    Add code here