അഴിമതിക്കെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; 12 ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബ്ബന്ധിത വിരമിക്കല്‍

Wed,Jun 12,2019


ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ആഞ്ഞടിച്ച് തന്റെ രണ്ടാമൂഴം ആരംഭിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ ഭാഗവുമായി വിവിധ ആരോപണങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ റവന്യു സര്‍വീസിലെ (ആദായ നികുതി) 12 മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു കൊണ്ട് ഉത്തരവിറക്കി.
അഴിമതി, പണം പിടിച്ചുവാങ്ങല്‍, തൊഴില്‍ മേഖലയിലെ പെരുമാറ്റ ദൂഷ്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്നവരെയാണ് പിരിച്ചുവിട്ടത്. ധനമന്ത്രാലയം തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. എല്ലാവരും 50 വയസ്സ് പൂര്‍ത്തിയാക്കിയവരാണ്.
ആദായ നികുതി വകുപ്പിലെ ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാള്‍ (ഐ ആര്‍ എസ് 1985 ബാച്ച്) അപ്പീല്‍ കമ്മീഷണര്‍ എസ് കെ ശ്രീവാസ്തവ (1989 ബാച്ച്) ഹോമി രാജ വന്‍ഷ് (1985 ബാച്ച്) ബി ബി രജേന്ദ്രപ്രസാദ്, അജോയ് കുമാര്‍ സിംഗ് ( സി ഐ ടി) ബി അരുളപ്പ (സി ഐ ടി), അലോക് കുമാര്‍ മിത്ര, ചന്ദര്‍ സെയ്നി ഭാരതി,അന്ദാസ് രവീന്ദര്‍, വിവേക് ബത്ര , സ്വെതപ് സുമന്‍,റാം കുമാര്‍ ഭാര്‍ഗവ എന്നിവരാണ് പിരിച്ചുവിടപ്പെട്ടത്.
ചട്ടം 56 (ജെ) പ്രകാരം റവന്യു സര്‍വീസിലെ 33 ഉദ്യോഗസ്ഥരെ 2016 മെയിലും പിരിച്ചു വിട്ടിരുന്നു. അവരില്‍ ഗ്രൂപ്പ് എ വിഭാഗത്തില്‍പ്പെട്ട 7 ഓഫീസര്‍മാരും ഉള്‍പ്പെട്ടിരുന്നു. കേന്ദ്ര ഗവണ്മെന്റിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഫണ്ടമെന്റല്‍ റൂള്‍സും (എഫ് ആര്‍) സി സി എസും ബാധകമാണ്. നിര്‍ബ്ബന്ധിത വിരമിക്കല്‍ നല്‍കുന്നതിന് രണ്ടിലും വ്യവസ്ഥയുണ്ട്. ഫണ്ടമെന്റല്‍ റൂള്‍സിലെ ചട്ടം 56 (ജെ) പ്രകാരമാണ് ഗവണ്മെന്റ് നടപടി സ്വീകരിച്ചിട്ടുള്ളത്.
അശോക് അഗര്‍വാള്‍ 1999 മുതല്‍ 2014 വരെ സസ്പെന്‍ഷനില്‍ കഴിയുകയായിരുന്നുവെന്നു ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.അഴിമതി, ആള്‍ദൈവമായി സ്വയം പ്രഖ്യാപിച്ചിട്ടുള്ള ചന്ദ്രസ്വാമിയെ സഹായിച്ച ബിസിനസ്സുകാരില്‍നിന്നും പണം പിടിച്ചുവാങ്ങല്‍ തുടങ്ങിയ ഗൗരവമേറിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍. 12 കോടി രൂപയുടെ അനധികൃതമായ സ്വത്തുസമ്പാദിച്ച കേസില്‍ സി ബി ഐ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങിയിരുന്നു.ഡിപ്പാര്‍ട്ടുമെന്റ് തല നപടികള്‍ 2000ത്തില്‍ത്തന്നെ തുടങ്ങിയിരുന്നു. കമ്മീഷണര്‍ റാങ്കിലുള്ള രണ്ടു വനിതാ ഐ ആര്‍ എസ് ഉദ്യോഗസ്ഥരെ ലൈംഗികമായി ശല്യം ചെയ്തുവെന്നതാണ് ശ്രീവാസ്തവക്കെതിരെയുള്ള കേസ്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും 3.17 കോടി രൂപയുടെ സ്ഥാവര, ജംഗമ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് രാജ് വന്‍ഷ് നേരിടുന്ന ആരോപണം.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് അഴിമതിയിലൂടെയും നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെയുമാണ് ആ സ്വത്തുക്കള്‍ സമ്പാദിച്ചത്. അറസ്റ്റ് ഭയന്ന് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ഒളിച്ചോടിപ്പോയ രാജ് വന്‍ഷിനെ സിബിഐ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിനു സി ബി ഐയുടെ അഴിമതി വിരുദ്ധ വിഭാഗം അജയ് കുമാര്‍ സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും 2009 ഒക്ടോബറില്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു. ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുകയാണ്.അഴിമതിയും പണം പിടിച്ചുവാങ്ങലുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ മിത്രക്കെതിരെയുണ്ട്. അയാള്‍ എടുത്തതായ തെറ്റായ പല തീരുമാനങ്ങളും പിന്നീട് അപ്പലേറ്റ് അധികാരികള്‍ തിരുത്തിയിട്ടുണ്ട്.1.55 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നതാണ് ഭാരതിക്കെതിരെയുള്ള കേസ്. അയാളുടെ നിയമാനുസൃതമുള്ള വരുമാനത്തിന്റെ 133 .71 % ശതമാനം കൂടുതലാണിത്. അവിഹിതമായി ലഭിച്ച പണം കടത്തുന്നതിന് ഹവാല മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയതായും ആരോപണമുണ്ട്.
കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായ രവിന്ദറെ സി ബി ഐ അറസ്റ്റ് ചെയ്യുമ്പോള്‍ അയാളുടെ പക്കല്‍ 50 ലക്ഷം രൂപയുമുണ്ടായിരുന്നു. ഭാര്യയുടെ പേരില്‍ 81 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചതായും തെളിഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനു സി ബി ഐ ബത്രക്കെതിരെ 2005 ല്‍ കുറ്റം ചുമത്തിയിരുന്നു. വരവിലും കവിഞ്ഞു സ്വത്ത് സമ്പാദിച്ച ബത്രക്ക് 1.27 കോടി രൂപയുടെ സ്വത്താണുള്ളത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഒരു ബിസിനസുകാരന്റെ തട്ടിപ്പ് കമ്പനിക്ക് ആനുകൂല്യങ്ങള്‍ നല്‍കിയതിന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് സുമനെതിരെയുള്ള കുറ്റം.ഔദ്യോഗിക പദവി ദ്യരൂപയോഗം ചെയ്തുകൊണ് 3.13 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കളാണ് ഇയാള്‍ സമ്പാദിച്ചത്. നിര്‍ബ്ബന്ധിത വിരമിക്കലിനു വിധേയരായ 12 ഓഫീസര്‍മാര്‍ക്കും അവരുടെ വിരമിക്കലിനു തൊട്ടു മുമ്പായി ലഭിക്കുമായിരുന്ന 3 മാസത്തെ ശമ്പളവും അലവന്‍സുകളും ഉള്‍പ്പടെയുള്ള തുക നല്‍കും.

Other News

 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
 • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
 • പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ ഏറുന്നു; മമതയുടെ മരുമകനും സമരക്കാര്‍ക്കൊപ്പം
 • കര്‍ണാടക മന്ത്രി സഭാ വികസനം: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു
 • ജൂണ്‍ മൂന്നിന് കാണാതായ സൈനിക വിമാനത്തിലെ മൂന്നു മലയാളികളടക്കം 13 പേരും മരിച്ചതായി വ്യോമസേന
 • കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോദി
 • ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
 • Write A Comment

   
  Reload Image
  Add code here