ഷുഹൈബ് വധക്കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഉത്തരവിട്ട ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സ്ഥാനചലനം

Fri,Mar 09,2018


കൊച്ചി: ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്ക്ക് സ്ഥാനചലനം. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് സിവില്‍ കേസിലേക്കാണ് ജസ്റ്റിസ് കെമാല്‍ പാഷയെ മാറ്റിയിരിക്കുന്നത്. അതേസമയം ഇതില്‍ അസ്വഭാവികതയൊന്നുമില്ലെന്നും സ്വാഭാവികമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഹൈക്കോടതി വൃത്തങ്ങള്‍ പറയുന്നു. കെമാല്‍ പാഷയുള്‍പ്പെടെ 23 ജഡ്ജിമാര്‍ക്ക് സ്ഥാനമാറ്റമുണ്ടായിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. കെമാല്‍ പാഷയ്ക്ക് പകരം ജസ്റ്റിസ് എബ്രഹാം മാത്യുവായിരിക്കും ഇനി ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുക. ഏപ്രിലില്‍ മധ്യവേനല്‍ അവധിക്കായി കോടതി അടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനമുണ്ടായിരിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധക്കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഉത്തരവിട്ടത് ജസ്റ്റിസ് കെമാല്‍ പാഷയായിരുന്നു. കൂടാതെ സീറോമലബാര്‍ സഭ ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത് ഇദ്ദേഹം ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനമാറ്റമുണ്ടായത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവിറക്കിയത്. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരത്തില്‍ പെടുന്ന വിഷയമാണ്. അതിന് കാലപരിധിയൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല. കാലാകാലങ്ങളില്‍ വിവിധ ബെഞ്ചുകള്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് കാലാകാലങ്ങളില്‍ മാറ്റമുണ്ടാകാറുണ്ട്. അതിന്റെ ഭാഗമായാണ് ഇതെന്നാണ് ഹൈക്കോടതിയുടെ വിശദീകരണം. ഷുഹൈബ് വധം, സീറോമലബാര്‍ സഭാ ഭൂമി വിവാദം തുടങ്ങിയ കേസുകളില്‍ കോടതി അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍ സ്ഥാനമാറ്റത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്നാണ് വിശദീകരണം. അതേസമയം സ്ഥാനമാറ്റം ജനങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുമെന്ന് അഡ്വ. ജയശങ്കര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ സ്ഥാനമാറ്റം മുന്നുതവണയായാണ് നടക്കുന്നത്. ഓണം കഴിഞ്ഞ് തുറക്കുമ്പോള്‍ ആദ്യം, പിന്നീട് ക്രിസ്മസ് അവധിക്ക് ശേഷം, അതു കഴിഞ്ഞ് വേനലവധികഴിഞ്ഞ് മൂന്നാമത് എന്നിങ്ങനെയാണ് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറുന്നത്. ഒരു ടേമിന്റെ പകുതിക്ക് വെച്ചോ അതിന്റെ അവസാന സമയത്തോ ഈ മാറ്റം പതിവില്ലാത്തതാണ്. കോടതി അടയ്ക്കാന്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പെട്ടന്നുള്ള മാറ്റം സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും;ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here