2000 രൂപയുടെ കള്ളനോട്ടുകളുമായി സഹോദരന്മാര്‍ പിടിയില്‍

Sat,Mar 10,2018


കുമളി: തേക്കടിയിലെ ഹോട്ടലില്‍ 2000 രൂപയുടെ കള്ളനോട്ട് നല്‍കിയ സഹോദരന്മാരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശികളാണ് പിടിയിലായത്. ഒറ്റപ്പാലം കല്ലേപറമ്പില്‍ സുകേശന്‍ (47), ഗിരീശന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 2000 രൂപയുടെ അഞ്ച് കള്ളനോട്ടുകള്‍ പോലീസ് പിടികൂടി. തേക്കടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം 2000 രൂപയുടെ നോട്ട് നല്‍കിയവരെപ്പറ്റി സംശയം തോന്നി ഹോട്ടല്‍ ഉടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുമളി സര്‍ക്കിള്‍ ഇന്‍െസ്​പക്ടര്‍ വി.കെ.ജയപ്രകാശ്, എസ്.ഐ.മാരായ ചാര്‍ളി തോമസ്, പ്രദീപ് കുമാര്‍ എന്നിവര്‍ ചോദ്യംചെയ്യുകയും ഇവരുടെ കാര്‍ പരിശോധിക്കുകയും ചെയ്തു. fake കാറില്‍നിന്ന് 2000 രൂപയുടെ നാല് കള്ളനോട്ടുകള്‍ കണ്ടെടുത്തു. ഇവ കുമളിയിലെ ബാങ്കില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ കള്ളനോട്ടുകളാണെന്ന് ബോധ്യമായി.പോലീസ് ഒറ്റപ്പാലത്ത് നടത്തിയ അന്വേഷണത്തില്‍ നറുക്ക് വീണ ലോട്ടറി ടിക്കറ്റുകള്‍ കൃത്രിമമായി നിര്‍മിച്ച് പണം തട്ടിയതിന് ജനുവരിയില്‍ ഇരുവരും പിടിയിലായതായും ജാമ്യത്തിലിറങ്ങിയതാണെന്നും വിവരം ലഭിച്ചു. കംപ്യൂട്ടറും കളര്‍ പ്രിന്ററും ഉപയോഗിച്ച് വീട്ടില്‍ കള്ളനോട്ടടിച്ച് ഉപയോഗിച്ചുവരുകയായിരുന്നു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കും.

Other News

 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍
 • ബാര്‍ കോഴ : മാണിക്ക് കോടതിയില്‍ തിരിച്ചടി; കുറ്റവിമുക്തനമാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി
 • കന്യാസ്ത്രീകളുടെ സമരത്തിനിടയില്‍ ബിഷപ്പിന്റെ ആളുകള്‍ നുഴഞ്ഞുകയറിയെന്ന് കന്യാസ്ത്രീയുടെ സഹോദരി
 • നിര്‍ബന്ധിത ശമ്പള പിരിവ് സര്‍ക്കാര്‍ നയമല്ല; താല്‍പര്യമില്ലാത്തവര്‍ എഴുതി നല്‍കിയാല്‍ മതി: ധനമന്ത്രി
 • ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നതര്‍ രംഗത്ത്; മുന്‍കൂര്‍ ജാമ്യം തേടാനും നീക്കം
 • കരുണാകരനെ ചതിച്ചത് കേരളത്തിലെ നേതാക്കളല്ല; ചാരക്കേസ് ചര്‍ച്ച അവസാനിപ്പിക്കണം; കെ. മുരളീധരന്‍
 • കന്യാസ്ത്രീകളുടെ സമരം ശക്തിയാര്‍ജ്ജിക്കുന്നു; ഒമ്പതാം ദിനം കടന്നു; നീതി ലഭിക്കും വരെ പോരാട്ടമെന്ന് സമരക്കാര്‍
 • യുവാവിലെ മദ്യത്തില്‍ മയക്കുമരുന്നു കലക്കി നല്‍കി കൊലപ്പെടുത്തി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി കത്തിച്ച കേസില്‍ മുഖ്യപ്രതിയുടെ അമ്മയും ഭാര്യയും പിടിയില്‍
 • പെട്രോള്‍ വില ഞായറാഴ്ച കേരളത്തില്‍ 85 കടന്നു; തുടര്‍ച്ചയായ വിലക്കയറ്റത്തിന്റെ 45-ാം ദിനം
 • Write A Comment

   
  Reload Image
  Add code here