ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളിവിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

Sat,Mar 10,2018


ബെംഗളൂരു: ബെംഗളൂരു നൈസ് റോഡില്‍ കാര്‍ മറിഞ്ഞ് മലയാളിവിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വി. ഗോപിനാഥന്‍ നായരുടെ മകള്‍ ശ്രുതി ഗോപിനാഥ് (24), ആന്ധ്രസ്വദേശിനി അര്‍ഷിയകുമാരി (24), ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ ശ്രീവാസ്തവ് (24) എന്നിവരാണ് മരിച്ചത്. അര്‍ഷിയയുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥരാണ്. മരിച്ച മൂന്നുപേരും ബെംഗളൂരുവില്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ. വിദ്യാര്‍ഥിനികളായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്നവരാണ് മരിച്ചത്. വാഹനം ഓടിച്ച പ്രവീണ്‍, പവിത് കോഹ്ലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രുതിയുടെ മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അമ്മ: ഷീല. സഹോദരി: സൗമ്യ (ധനലക്ഷ്മി ബാങ്ക്, ബെംഗളൂരു). ആസ്​പത്രിനടപടികള്‍ക്ക് കെ.എം.സി.സി., കേരളസമാജം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

Other News

 • എയ്ഡഡ് കോളേജ് അഴിമതി: മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
 • കേരള കോണ്‍ഗ്രസിന്റെ ഭാവി നടപടികള്‍ അധികം വൈകില്ല; മുന്നണി പ്രവേശനം 'സര്‍പ്രൈസ്' ആയിരിക്കുമെന്ന് കെ.എം. മാണി
 • കേരളത്തില്‍ പുതിയ ബാറുകളും കള്ളുഷാപ്പുകളും അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി
 • സര്‍ക്കാരിന്റെ മദ്യനയം മറ്റൊരു ഓഖി ദുരന്തം- താമരശ്ശേരി ബിഷപ്പ്, മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റരുത്‌- ആനത്തലവട്ടം ആനന്ദന്‍
 • വൃദ്ധയെ അജ്ഞാതന്‍ അക്രമിച്ച് ചുണ്ട് കടിച്ചു മുറിച്ചു; തൃപ്പൂണിത്തുറയില്‍ ജനങ്ങള്‍ ഭീതിയില്‍
 • ബിജെപി നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി
 • ജോസ് കെ മാണി എം പിയുടെ ഭാര്യയെ പീഢിപ്പിക്കാന്‍ ശ്രമിച്ചത് താനല്ലെന്ന് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്
 • ഭൂമി ഇടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു
 • ചെങ്ങന്നൂരില്‍ ഇക്കുറി തെരഞ്ഞെടുപ്പു പോരാട്ടത്തിനില്ലെന്ന് ശോഭന ജോര്‍ജ്ജ്; കാരണം ഇപ്പോള്‍ പറയില്ല
 • പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്: വെളിപ്പെടുത്തല്‍ പുതിയ പുസ്തകത്തിലൂടെ
 • കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന് എതിരെ ചുമത്തിയ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി
 • Write A Comment

   
  Reload Image
  Add code here