പിണറായി മന്ത്രി സഭ അഴിച്ചുപണി ഉടന്‍; കെ.ടി ജലീലിനെയും കെ.കെ ശൈലജയേയും ഒഴിവാക്കിയേക്കും; ജയരാജന്‍ തിരികെയെത്തും; വി.കെ.സി മമ്മദ് കോയ വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് ?

Sun,Mar 11,2018


കൊച്ചി: സംസ്ഥാന മന്ത്രിസഭാ പുന: സംഘടനയ്ക്ക് നീക്കം.
ഇ.പി ജയരാജനെ മന്ത്രി സഭയിലേക്ക് തിരികെ കൊണ്ടുവാരാനും നിലവില്‍ മന്ത്രി സഭാംഗമായ കെ.ടി ജലീലിനെ ഒഴിവാക്കി കോഴിക്കോട് എംഎല്‍എയായ വി.കെ.സി മമ്മദ് കോയയെ പുതുതായി ഉള്‍പ്പെടുത്തിയുമാണ് മന്ത്രിസഭാ പുനസംഘടനയെന്നാണ് സൂചന.
ആരോഗ്യമന്ത്രി കെ.കെ ശൈലജ, വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ എന്നിവര്‍ക്കും സ്ഥാന ചലനം സംഭവിച്ചേക്കുമെന്ന് സൂചനയുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സി.പിഎം സമ്മേളനങ്ങളില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിനെയും, കെ.കെ ശൈലജയെയും കുറിച്ച് പ്രതിനിധികള്‍ അതൃപ്തിയും പരാതികളും ഉന്നയിച്ചിരുന്നു.
ആരോപണ വിധേനായതിന്റെ പേരില്‍ രാജിവച്ചൊഴിഞ്ഞ ഘടക കക്ഷി മന്ത്രി ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് തിരികെ പ്രവേശിപ്പിച്ചിട്ടും ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് ആആദ്യം രാജിവെച്ചൊഴിഞ്ഞ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി ജയരാജനെ തിരികെ എടുക്കാത്തതിലും ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും വലിയ വിമര്‍ശനത്തിനു വഴിവെച്ചിരുന്നു.
മലബാറില്‍ നിന്ന് സിപിഎം സ്വതന്ത്രനായി മത്സരിച്ച് മന്ത്രി സഭയിലെത്തിയ കെ.ടി ജലീല്‍ മന്ത്രിയെന്ന നിലയില്‍ പ്രതീക്ഷയ്ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാത്തതും സിപിഎം നേതൃത്വത്തിനിടയില്‍ അസംതൃപ്തിയുണ്ടാക്കിയിരുന്നു.
ആരോഗ്യവകുപ്പിനെക്കുറിച്ചും വ്യാപകമായ പരാതികളുയര്‍ന്നതും സിപിഎം നേതൃത്വം ഗൗരവമായാണ് കാണുന്നത്. മലബാറില്‍ നിന്നുള്ള സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന്റെ ഭൂമിക്കേസുമായി ബന്ധപ്പെട്ടു് ഉയര്‍ന്ന വിവാദങ്ങളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി മാറ്റങ്ങള്‍ക്കുവേണ്ടി വന്ന ഇടതു മന്ത്രിസഭയില്‍ ചിലമന്ത്രിമാര്‍ നടത്തുന്ന മോശം പ്രകടനം മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമുണ്ടാക്കി എന്ന വിലയിരുത്തല്‍ ജനങ്ങളിലുണ്ടാക്കിയെന്ന് സിപിഎം നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രിസഭ പുനസംഘടനയ്ക്ക് നീക്കം തുടങ്ങിയതെന്നാണ് ഭരണതലപ്പത്തുനിന്ന് ലഭിക്കുന്ന സൂചന.
മന്ത്രിമാരെ മാറ്റുന്നതിന ും വരുപ്പ് പുന സംഘടന നടത്തിന്നതും സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച ചെയ്തതായു അറിയുന്നു. ജലീനെ നീക്കം ചെയ്ത് പകരം മലബാറില്‍ നിന്നു തന്നെയുള്ള എംഎല്‍എ വികെസി മമ്മദുകോയയെ പരിഗണിക്കുകയാണ്.
മ്ന്ത്രിസഭയുടെ ഭാഗമായി വികെസി വരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രത്യേകം താല്‍പര്യമെടുക്കുന്നത്. വ്യവസായ വകുപ്പ് വികെസിക്ക് നല്‍ക്ാനും ആലോചനയുണ്ട്. വ്യവസായ മന്ത്രിയായിരിക്കെ വകുപ്പുനിയമനങ്ങളുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായതിനെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നതിനാല്‍ തിരികെ എത്തുന്ന ഇ.പി ജയരാജന് വ്യവസായം നല്‍കേണ്ടതില്ലെന്നാണ് നേതൃത്ത്വത്തിനിടയിലെ പൊതു വികാരം.
ഇപ്പോള്‍ വ്യവസായം കൈകാര്യം ചെയ്യുന്ന എ.സി. മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയേക്കും. ശൈലജയെ ഒഴിവാക്കുമോ എന്നത് തീര്‍ച്ചയില്ലെങ്കിലും ജയരാജന്റെ തിരിച്ചുവരവ് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അഴിച്ചുപണി അധികം വൈകാതെ നടത്തുമെന്നുതന്നെയാണ് ഇത് സംബന്ധമായി ലഭിക്കുന്ന വിവരം.
അതിനിടയില്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെ മന്ത്രി സഭയിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Other News

 • വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ ആലൂവ മുന്‍ റൂറല്‍ എസ്പി എവി ജേര്‍ജ്ജിനെ പ്രതി ചേര്‍ക്കില്ല; വകുപ്പുതല നടപടി മാത്രം
 • മരട് സ്‌കൂള്‍ ബസ് ദുരന്തത്തില്‍ ഉള്‍പ്പെട്ടു ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു; മരണസംഖ്യ നാലായി
 • കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി
 • എ ഡി ജി പിയുടെ മകള്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഡി ജി പി
 • കൊച്ചിക്കാരായ ദമ്പതിമാരെയും സുഖമില്ലാത്ത കുഞ്ഞിനെയും വിമാനത്തില്‍ നിന്ന് പൈലറ്റ് ഇറക്കി വിട്ടു
 • മഴ കടുത്തു; മലബാര്‍ മേഖലയില്‍ വെളളപ്പൊക്കവും ഉരുള്‍ പൊട്ടലും. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. 12 പേരെ കാണാതായി
 • നവജാത ശിശുക്കളുടെ ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്താന്‍ കേരളത്തില്‍ പരിശോധനാ സംവിധാനം
 • 'തരിവളയിട്ട കൈകള്‍' നിയന്ത്രിക്കുന്ന ഷോപ്പിംഗ് മാള്‍ കോഴിക്കോട്ട് ഒരുങ്ങുന്നു
 • പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കത്തെഴുതി വെച്ച് സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി
 • വിലക്ക് ലംഘിച്ച് വീണ്ടും സുധീരന്‍; താന്‍ കെ.പി.സി.സി പ്രസിഡന്റ് ആയത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല; വീട്ടില്‍ ചെന്നിട്ടും അവഗണിച്ചു
 • ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും പേരില്‍ ശവപ്പെട്ടി വെച്ച് റീത്ത് സമര്‍പ്പിച്ച കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here