നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടികള്‍ ബുധനാഴ്ച മുതല്‍; ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാകണം

Tue,Mar 13,2018


കൊച്ചി : യുവനടിയെ രാത്രി കാറില്‍ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇന്ന് (ബുധനാഴ്ച) വിചാരണ നടപടികള്‍ ആരംഭിക്കും.
ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്ന വിചാരണ നടപടിക്രമങ്ങളില്‍ ഹാജരാകാന്‍ കേസിലെ മുഖ്യപ്രതികളായ സുനില്‍കുമാര്‍ (പള്‍സര്‍ സുനി), നടന്‍ ദിലീപ് എന്നിവരടക്കം മുഴുവന്‍ പ്രതികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ വിചാരണ തീയതി ഇന്നു നിശ്ചയിച്ചേക്കും. റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ക്കു പ്രൊഡക്ഷന്‍ വാറന്റും ജാമ്യത്തില്‍ കഴിയുന്ന ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു സമന്‍സും കോടതി പുറപ്പെടുവിച്ചിരുന്നു. 2017 ഫെബ്രുവരി 17നാണു തൃശൂരിലെ വീ്ടില്‍ നിന്നു കൊച്ചിയിലെ ഷൂട്ടിംഗ് സ്ഥലവത്തേക്കു പോകുമ്പോള്‍ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയത്.
അന്വേഷണസംഘം ആദ്യ കുറ്റപത്രം നല്‍കിയ ശേഷമാണു ഗൂഢാലോചനക്കുറ്റത്തിനു നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് എട്ടാം പ്രതിയാക്കിയത്. കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പില്‍ മണികണ്ഠന്‍, കതിരൂര്‍ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പില്‍ സലിം, തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ്, കണ്ണൂര്‍ ഇരിട്ടി പൂപ്പള്ളിയില്‍ ചാര്‍ലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹഭവനില്‍ സനില്‍കുമാര്‍, കാക്കനാട് ചെമ്പുമുക്ക് കുന്നത്തുവീട്ടില്‍ വിഷ്ണു, ആലുവ ചുണങ്ങംവേലി ചെറുപറമ്പില്‍ അഡ്വ. പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേ പാന്തപ്ലാക്കല്‍ അഡ്വ. രാജു ജോസഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

Other News

 • വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ ആലൂവ മുന്‍ റൂറല്‍ എസ്പി എവി ജേര്‍ജ്ജിനെ പ്രതി ചേര്‍ക്കില്ല; വകുപ്പുതല നടപടി മാത്രം
 • മരട് സ്‌കൂള്‍ ബസ് ദുരന്തത്തില്‍ ഉള്‍പ്പെട്ടു ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു; മരണസംഖ്യ നാലായി
 • കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി
 • എ ഡി ജി പിയുടെ മകള്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഡി ജി പി
 • കൊച്ചിക്കാരായ ദമ്പതിമാരെയും സുഖമില്ലാത്ത കുഞ്ഞിനെയും വിമാനത്തില്‍ നിന്ന് പൈലറ്റ് ഇറക്കി വിട്ടു
 • മഴ കടുത്തു; മലബാര്‍ മേഖലയില്‍ വെളളപ്പൊക്കവും ഉരുള്‍ പൊട്ടലും. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. 12 പേരെ കാണാതായി
 • നവജാത ശിശുക്കളുടെ ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്താന്‍ കേരളത്തില്‍ പരിശോധനാ സംവിധാനം
 • 'തരിവളയിട്ട കൈകള്‍' നിയന്ത്രിക്കുന്ന ഷോപ്പിംഗ് മാള്‍ കോഴിക്കോട്ട് ഒരുങ്ങുന്നു
 • പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കത്തെഴുതി വെച്ച് സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി
 • വിലക്ക് ലംഘിച്ച് വീണ്ടും സുധീരന്‍; താന്‍ കെ.പി.സി.സി പ്രസിഡന്റ് ആയത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല; വീട്ടില്‍ ചെന്നിട്ടും അവഗണിച്ചു
 • ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും പേരില്‍ ശവപ്പെട്ടി വെച്ച് റീത്ത് സമര്‍പ്പിച്ച കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here