വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസ്; പ്രതി ആത്മഹത്യ ചെയ്ത സജിത്തെന്ന് പോലീസ്; കൊല്ലപ്പെട്ട ശകുന്തളയുടെ മകളും കുടുങ്ങിയേക്കും

Wed,Mar 14,2018


തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തള (50) യുടെ മൃതദേഹം പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങിയെന്ന് പോലീസ്.
ശകുന്തളയെ കൊന്നത് എരൂര്‍ സ്വദേശിയായ സജിത്താണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മാസങ്ങള്‍ക്കുമുമ്പ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ശകുന്തളയുടേതെന്ന് കഴിഞ്ഞദിവസമാണ് കണ്ടെത്തിയത്. ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന് പിറ്റേന്ന് സജിത്തിനെ പൊട്ടാസ്യം സയനേഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ഏഴിന് തലകീഴായി കൈകാലുകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയിലാണ് കുമ്പളം കായലിനോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്ബില്‍ ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയത്.
ശകുന്തളയുടെ മകള്‍ അശ്വതിയുമായി സജിത്തിന് ബന്ധമുണ്ടായിരുന്നു. ഇതിനെ ശകുന്തള എതിര്‍ത്തിരുന്നു. ഇതാണ് ശകുന്തളയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ശകുന്തളയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സജിത്ത് മൃതദേഹം വീപ്പയിലാക്കിയ ശേഷം കായലില്‍ എറിഞ്ഞത്.
സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. ശകുന്തളയുടെ മകള്‍ അശ്വതിയുടെ ഡി.എന്‍.എ പരിശോധിച്ചതില്‍ നിന്നാണ് മരിച്ചത് ശകുന്തളയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഉദയംപേരൂര്‍ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളര്‍ത്തുമകളായിരുന്നു ശകുന്തള. ദാമോദരനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദാമ്ബത്യം അധികം നീണ്ടില്ല.
തുടര്‍ന്ന് മകനും മകളുമൊത്ത് വാടകവീടുകളില്‍ മാറി മാറി താമസിച്ചു. ഇതിനിടെ മകന്‍ പ്രമോദ് ബൈക്ക് അപകടത്തില്‍പ്പെട്ട് കിടപ്പിലായ ശേഷം ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മകളുമായി പിണങ്ങിയ ശകുന്തള ഒറ്റയ്ക്കായി താമസം. പിന്നീടാണ് ശകുന്തള കൊല്ലപ്പെട്ടത്. വീപ്പയിലെ മൃദേഹത്തില്‍ തിരിച്ചറിയാവുന്ന ഒരു സൂചനയുമില്ലായിരുന്നു.
കളമശേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ എ.കെ. ഉന്മേഷ് ജഡത്തിലെ കണങ്കാലില്‍ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച അധികം പഴക്കമില്ലാത്ത പിരിയാണിയും അതില്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയ ബാച്ച് നന്പറും കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇത്തരം സ്‌ക്രൂ ഒരു വര്‍ഷത്തിനുള്ളില്‍ എറണാകുളത്ത് ഉപയോഗിച്ച എല്ലാവര്‍ക്കും പിന്നാലെ പൊലീസ് പോയി. ഒടുവില്‍ തൃപ്പൂണിത്തുറ വിജയകുമാര മേനോന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ആറ് പേരില്‍ അന്വേഷണം അവസാനിച്ചു. ഇതില്‍ അഞ്ചുപേരെയും പൊലീസ് കണ്ടെത്തി. ആറാമത്തെയാളായിരുന്നു ശകുന്തള. രണ്ട് വര്‍ഷം മുന്പ് ശകുന്തള സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

Other News

 • കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
 • ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമില്ല; കേസ് ഹൈക്കോടതി തീര്‍പ്പാക്കി
 • 'വത്തക്ക' പ്രയോഗം നടത്തിയ അധ്യാപകന്‍ ജൗഹറിനെതിരെ കേസെടുത്തതില്‍ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം
 • നെടുമ്പാശേരിയില്‍ പുതിയ ആഭ്യന്തര ടെര്‍മിനലിന്റെ ഉദ്ഘാടനം മേയിലേക്ക് മാറ്റി
 • ചെങ്ങന്നൂരില്‍ വോട്ടു ചോര്‍ച്ച തടയാന്‍ ബി.ഡി.ജെ.എസിനു വീണ്ടും മോഹവലയെറിഞ്ഞ് ബി.ജെപി കേന്ദ്ര നേതൃത്വം
 • ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ആയുധ പരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍
 • മധുവിന്റെ കൊലപാതകം: കുറ്റപത്രം രണ്ടാഴ്ചക്കകം; എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും
 • വിവാഹ റാഗിങ്ങിന്റെ ഭാഗമായി വരനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കൂട്ടുകാര്‍ അറസ്റ്റില്‍
 • സ്വകാര്യവ്യക്തിക്ക് ഭൂമി: മന്ത്രിയുടെ അന്വേഷണ ഉത്തരവ് പാലിക്കാതെ ലാന്‍ഡ് റവന്യു കമ്മീഷണര്‍
 • അഭ്യൂഹങ്ങള്‍ക്ക് വിരാമം; ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങും
 • എയ്ഡഡ് കോളേജ് അഴിമതി: മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
 • Write A Comment

   
  Reload Image
  Add code here