കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു

Wed,Mar 14,2018


കാസര്‍കോട്: കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു.
സംഭവം പോലീസ് കേസായതോടെ യുവാവിനെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് വെള്ളരിക്കുണ്ടിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍.
കമിതാക്കളായ വിദ്യാര്‍ത്ഥിനിയും വെള്ളരിക്കുണ്ടിലെ ഓട്ടോ ഡ്രൈവറും ഒളിച്ചോടിയതിനെ തുടര്‍ന്നാണ് പ്രകോപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഓട്ടോഡ്രൈവറുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി കസ്റ്റഡിയില്‍ വെച്ച് ഉപദ്രവിച്ചത്.
പെണ്‍കുട്ടിയുടെ പിതൃസഹോദരന്റെ മകനായ കനകപ്പള്ളിയിലെ ബിജു (35), സുഹൃത്തുക്കളായ ചുള്ളിയിലെ സനോജ് (37), ഷൈന്‍ ജോര്‍ജ് (36), ഡ്രൈവര്‍ വിനീഷ് (30) എന്നിവരെയാണ് വെള്ളരിക്കുണ്ട് സി.ഐ. എം. സുനില്‍ കുമാര്‍ അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ടുപോയ ഓട്ടോഡ്രൈവറുടെ സഹോദരനെ പോലീസ്, കര്‍ണ്ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ നിന്ന് മോചിപ്പിച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
കനകപ്പള്ളിയിലെ ചാമകാലയിലെ 18 കരിയും ഓട്ടോ ഡ്രൈവറും തിങ്കളാഴ്ച രാവിലെയാണ് പോയത്. വൈകിട്ടും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോയതായി ബന്ധുക്കള്‍ അറിഞ്ഞത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ, കാമുകന്റെ സഹോദരനായ ജിസ് ജോസഫിനെ ചാമക്കാലില്‍ വെച്ച് ബൊലേറോ കാറില്‍ പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം രാത്രി 8.30 മണിയോടെ തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയും യുവാവും താമസിക്കാന്‍ സാദ്ധ്യതയുള്ള സ്ഥലം കാട്ടികൊടുക്കാനാണ് സംഘം ജിസ് ജോസിനെ തട്ടികൊണ്ടു പോയത്.
ഇത് സംബന്ധിച്ച് ജിസ് ജോസഫിന്റെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും എസ്.ഐ. ടി.കെ. മുകുന്ദന്‍, ബിജുവിന്റെ സുഹൃത്തുക്കളായ സനോജിനെയും ഷൈന്‍ ജോര്‍ജിനെയും പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നു. ഇവരില്‍ നിന്നാണ് ജിസ് ജോസഫ് കര്‍ണ്ണാടക ബോര്‍ഡറായ പാണത്തൂരിലെ ഒരു രഹസ്യ താവളത്തിലുള്ളതായി വിവരം ലഭിച്ചത്.
തുടര്‍ന്ന് രാജപുരം പോലീസിന്റെ സഹായത്തോടെ ജിസ് ജോസഫിനെ മോചിപ്പിക്കുകയും ബിജുവിനെയും വിനീഷിനെയും അറസ്റ്റു ചെയ്യുകയുമായിരുന്നു. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 14 എല്‍ 1999 നമ്പര്‍ ബൊലേറോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ റിമാന്റിലാണ്.

Other News

  • കൊച്ചി ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; ലീന മരിയ പോളിനെ നാളെ പോലീസ് ചോദ്യം ചെയ്യും; അക്രമികള്‍ ഉപയോഗിച്ചത് പക്ഷികളെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന എയര്‍ പിസ്റ്റല്‍
  • പീഡന പരാതിയില്‍ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു
  • ജനുവരി 25 മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാനസര്‍വീസ്
  • ശബരിമല കയറാന്‍ വനിതകളുടെ വസ്ത്രമണിഞ്ഞെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ എരുമേലിയില്‍ പൊലീസ് തടഞ്ഞു
  • പിന്നാക്ക വിഭാഗ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
  • സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെ അക്രമിച്ച ആര്‍.എസ്.എസുകാരന് വെട്ടേറ്റു
  • രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
  • കണ്ണൂരിൽനിന്ന് 10 പേർകൂടി ഐ.എസിൽ ചേരാൻ നാടുവിട്ടു
  • ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദമായി
  • ബിജെപി ഹര്‍ത്താലില്‍ ജനം വലഞ്ഞു; വഴിതടഞ്ഞവര്‍ക്കെതിരെ ജനരോഷം ശക്തം
  • കെഎസ്ആര്‍ടിസി എംപാനല്‍ ജീനക്കാരെ പിരിച്ചു വിട്ടേ തീരൂവെന്ന് ഹൈക്കോടതി; എംഡി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
  • Write A Comment

     
    Reload Image
    Add code here