സര്‍ക്കാര്‍ അപ്പീല്‍ പരിഗണിച്ചു; ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

Wed,Mar 14,2018


കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ കേരളാ പൊലീസിന് നേരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.
എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഭയമുണ്ടെന്ന ഹര്‍ജിക്കാരുടെ പരാതിയെ വൈകാരികമായി സിംഗിള്‍ ബെഞ്ച് സ്വീകരിച്ചതാണ് കേസ് സിബിഐക്ക് വിടാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.
ഇത് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് കേസ് സിബിഐയ്ക്ക വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.

Other News

 • കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
 • ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമില്ല; കേസ് ഹൈക്കോടതി തീര്‍പ്പാക്കി
 • 'വത്തക്ക' പ്രയോഗം നടത്തിയ അധ്യാപകന്‍ ജൗഹറിനെതിരെ കേസെടുത്തതില്‍ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം
 • നെടുമ്പാശേരിയില്‍ പുതിയ ആഭ്യന്തര ടെര്‍മിനലിന്റെ ഉദ്ഘാടനം മേയിലേക്ക് മാറ്റി
 • ചെങ്ങന്നൂരില്‍ വോട്ടു ചോര്‍ച്ച തടയാന്‍ ബി.ഡി.ജെ.എസിനു വീണ്ടും മോഹവലയെറിഞ്ഞ് ബി.ജെപി കേന്ദ്ര നേതൃത്വം
 • ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ആയുധ പരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍
 • മധുവിന്റെ കൊലപാതകം: കുറ്റപത്രം രണ്ടാഴ്ചക്കകം; എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും
 • വിവാഹ റാഗിങ്ങിന്റെ ഭാഗമായി വരനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കൂട്ടുകാര്‍ അറസ്റ്റില്‍
 • സ്വകാര്യവ്യക്തിക്ക് ഭൂമി: മന്ത്രിയുടെ അന്വേഷണ ഉത്തരവ് പാലിക്കാതെ ലാന്‍ഡ് റവന്യു കമ്മീഷണര്‍
 • അഭ്യൂഹങ്ങള്‍ക്ക് വിരാമം; ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങും
 • എയ്ഡഡ് കോളേജ് അഴിമതി: മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
 • Write A Comment

   
  Reload Image
  Add code here