വരാപ്പുഴയില്‍ യുവാവിന്റെ കസ്റ്റഡി മരണം; മൂന്ന് പോലീസുകാരെ സസ്പെന്റ് ചെയ്തു

Wed,Apr 11,2018


കൊച്ചി: വരാപ്പുഴയില്‍ യുവാവ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്പെന്റ് ചെയ്തു.
കളമശ്ശേരി എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥരായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഇവരായിരുന്നു. ശീജിത്തിന്റെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആലുവ റൂറല്‍ എസ്.പി. അറിയിച്ചു.
ശ്രീജിത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അറിയിച്ചിരുന്നു.
ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി ചൊവ്വാഴ്ച രാത്രി ദേശീയപാത ഉപരോധിച്ചിരുന്നു. ഒടുവില്‍ ജില്ലാകളക്ടര്‍ സ്ഥലത്തെത്തി പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ഇതിനിടെ ആളുമാറിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന ആരോപണവുമായി മരിച്ച വാസുദേവന്റെ മകന്‍ വീനീഷ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ വാദം കളവാണെന്നും ശ്രീജിത്തിനേയും സഹോദരന്‍ സജിത്തിനേയും പൊലീസ് സ്റ്റേഷനില്‍ വെച്ച് തിരിച്ചറഞ്ഞതായി വിനീഷ് മൊഴി തന്നിരുന്നെന്നും എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.
അടിവയറ്റിലേറ്റ മര്‍ദനമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.
ഐ ജി എസ് ശ്രീജിത്തിനൊപ്പം ക്രൈംബ്രാഞ്ച് എസ് പി മാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വരാപ്പുഴയില്‍ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് ശ്രീജിത്ത് അടക്കം പത്ത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
തുടര്‍ന്നായിരുന്നു ശ്രീജിത്തിന്റെ മരണം. മര്‍ദ്ദനമേറ്റ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലിരിക്കെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണ കാരണമായത്. എന്നാല്‍ ഈ ക്ഷതം ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടില്‍ വെട്ടുണ്ടായ അടിപിടിക്കിടെ ഉണ്ടായതാണെന്നാണ് പോലീസ് ഭാഷ്യം.

Other News

 • ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ എല്ലാ ഹര്‍ജികളും നവംബറില്‍ പരിഗണിക്കും: സുപ്രീംകോടതി
 • രാഹുല്‍ ഈശ്വറിനെ കോടതി ജാമ്യത്തില്‍ വിട്ടു
 • ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
 • ശബരിമലയെ കലാപ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ആസൂത്രിത നീക്കം നടത്തിയെന്ന് മുഖ്യമന്ത്രി
 • അന്തരിച്ച കവി അയ്യപ്പനെതിരെ വീണ്ടും ലൈംഗിക ആരോപണം; പീഡന ശ്രമം നടത്തിയെന്ന് എഴുത്തുകാരി എച്ചുമുക്കുട്ടി
 • ഗള്‍ഫിലെ അറബി സംസാര ഭാഷ എളുപ്പമാക്കുന്നതിന് മലയാളി രചിച്ച പുസ്തകങ്ങള്‍ ശ്രദ്ധേയമാകുന്നു
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍
 • യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി
 • ശബരിമല യുവതീ പ്രവേശനവിധി : റിവ്യൂ ഹര്‍ജികളുടെ പരിഗണനാ തീയതി സുപ്രിം കോടതി നാളെ തീരുമാനിക്കും
 • ശബരിമലയില്‍ ഇന്ന് നടയടക്കും; തിങ്കളാഴ്ച അയ്യപ്പ ദര്‍ശനത്തിനായി യുവതികളുടെ ശ്രമം
 • ശബരിമല കയറാനെത്തിയ രഹന ഫാത്തിമക്കെതിരെ ബിഎസ്എന്‍എല്‍ വകുപ്പ് തല നടപടി ആരംഭിച്ചു
 • Write A Comment

   
  Reload Image
  Add code here