കുണ്ടറയിലെ കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മ്മിക്കുന്ന ഇടം പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

Thu,Apr 12,2018


തിരുവനന്തപുരം: കുണ്ടറ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന 'ഇടം' പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പദ്ധതി അവതരിപ്പിച്ചു. പദ്ധതി ഇന്ത്യയ്ക്കാകെ മാതൃകയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി അറിയിച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹ്യശാക്തീകരണവും എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തിലാണ് മാതൃകാ പദ്ധതിയായി 'ഇടം' അവതരിപ്പിച്ചത്.
യുഎന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പതിനേഴോളം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഏകോപിപ്പിച്ചു തയ്യാറാക്കിയ പദ്ധതി എന്ന നിലയ്ക്കാണ് ഇടം രാജ്യാന്തര അംഗീകാരം നേടിയത്.
യുഎന്‍ അക്കാദമിക് ഇംപാക്ടിന്റെ(യുഎന്‍എഐ) ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹിക ശാക്തീകരണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് അവതരണം നടത്തിയത്.
പ്രാദേശിക വികസനം നടപ്പിലാക്കുന്നതിന് രൂപം നല്‍കിയ പദ്ധതിയാണ് ഇടം വിഷന്‍ 2030. താഴെത്തട്ടു മുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കി സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ഇടത്തിന്റെ വിശാല ലക്ഷ്യം.
വ്യക്തികള്‍, കുടുംബം, പൊതുജനം, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, വിവിധമേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, ബാങ്കിംഗ് സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സമഗ്ര വികസനം സാധ്യമാക്കുകയാണ് അടിസ്ഥാന ലക്ഷ്യം.
യുഎന്‍ ഉദ്യോഗസ്ഥര്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അക്കാദമിക് പ്രമുഖരും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.
193 രാജ്യങ്ങളില്‍ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്തു. കേരള സര്‍ക്കാരിന്റെ ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉള്‍പ്പെയുള്ള നവകേരളം പദ്ധതികളെക്കുറിച്ചും യുഎന്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി.
സമ്മേളനത്തില്‍ യുണൈറ്റഡ് നേഷന്‍സ് അക്കാദമിക് ഇംപാക്ട് മേധാവി രാമു ദാമോദരന്‍ മോഡറേറ്ററായിരുന്നു.
ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ സഹല്‍ ഹസന്‍ മുസലിയാര്‍, പ്രിന്‍സിപ്പല്‍ അയൂബ് സുലൈമാന്‍, സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷ്യന്‍ നെറ്റ്‌വര്‍ക്ക് പാര്‍ട്ട്‌നര്‍ഷിപ്പ് മേധാവി ലോറെന്‍ ബറെഡോ, യു.എന്‍ പ്രതിനിധി സജി സി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Other News

  • കേരളത്തിലെ തയ്യല്‍ക്കാരന്റെ മകന്‍ ഐ.ഐ.എം നാഗ്പൂരിന് അഭിമാനമായി
  • കോവളത്ത് നിന്ന് കാണാതായ ഐറിഷ് വനിതയുടേതെന്ന് കരുതുന്ന മൃതദേഹം തിരുവല്ലത്ത് കണ്ടെത്തി
  • കൊച്ചിയിൽ കെട്ടിടം തകർന്ന സംഭവം: കലക്ടർ വിദഗ്ധ സമിതിയെ നിയമിച്ചു ; നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്തു; മെട്രോ തൂണുകൾക്ക് ബലക്ഷയമില്ല
  • കൊച്ചിയിലെ കലൂരില്‍ കെട്ടിടം ഇടിഞ്ഞു താണു; മെട്രോ സര്‍വീസസിന് ഭീഷണി ഉയര്‍ന്നു
  • എസ്.എ.ടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണ ഗര്‍ഭിണി ഷംനയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തി; തിരോധാനത്തില്‍ ദുരൂഹത
  • ദുരന്ത നിവാരണത്തിന് നാനൂറുപേരെ ഉള്‍പ്പെടുത്തി പോലീസിന്റെ പ്രത്യേക സേന രൂപീകരിക്കും; ഡിജിപിയുടെ നിര്‍ദ്ദേശം ആഭ്യന്തര സെക്രട്ടറിക്കു സമര്‍പ്പിച്ചു
  • ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ ചിത്രം ലോക്കപ്പില്‍ മരിച്ച ശ്രീജിത്തിന്റേതാക്കി ബിജെപിയുടെ രാഷ്ട്രീയ പ്രചരണം
  • അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട്; തിരക്കഥയ്ക്ക പിന്നില്‍ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകള്‍: ഡിജിപി
  • ഹര്‍ത്താല്‍ സംഘടിപ്പിച്ചത് തീവ്രവാദ ബന്ധമുള്ള സംഘടനകള്‍; ലക്ഷ്യമിട്ടത് വര്‍ഗീയ കലാപത്തിനെന്നും പോലീസ് റിപ്പോര്‍ട്ട്
  • കൂട്ടിലെ തത്തയുടെ ചിറക് സര്‍ക്കാര്‍ വീണ്ടും അരിഞ്ഞു; ഇത്തവണ ശിക്ഷ സ്രാവുകള്‍ക്കൊപ്പം നീന്തിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍
  • ദീപക്കിനെതിരായ കംപ്ലയിന്റ് ഡിജിപിക്ക് നല്‍കിയ കത്തിലൂടെ ബിജെപി കോംപ്ലിമെന്റാക്കി; അപഹാസ്യരായി നേതാക്കള്‍
  • Write A Comment

     
    Reload Image
    Add code here