ഗുജറാത്തില്‍ വ്യാജഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥപിള്ള കാറപകടത്തില്‍ മരിച്ചു

Fri,Apr 13,2018


കൊച്ചി : ഗുജറാത്തില്‍ പതിനാലു വര്‍ഷം മുമ്പ് വ്യാജഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥപിള്ള കാറപകടത്തില്‍ മരിച്ചു.
ബുധനാഴ്ച ഹൃദയപരിശോധനയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് പോകുന്നവഴി ചേര്‍ത്തല വയലാറിനു സമീപമായിരുന്നു അപകടം.
ആലപ്പുഴ താമരക്കുളം സ്വദേശിയാണ് ഗോപിനാഥപിള്ള.
ഗോപിനാഥപിള്ള സഞ്ചരിച്ച കാറിനുപിന്നില്‍ ലോറിവന്നിടിക്കുകയും തുടര്‍ന്ന് തെന്നിമാറിയ കാറില്‍ എതിരേ വന്ന മറ്റൊരുലോറി ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗോപിനാഥപിള്ളയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.
ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മാധവന്‍പിള്ള പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഗോപിനാഥപിള്ളയുടെ ആദ്യഭാര്യയുടെ മകനാണ് പ്രാണേഷ് കുമാര്‍. പൂണെ സ്വദേശിയായ ഇവര്‍ മരണവിവരമറിഞ്ഞ് കേരളത്തിലെത്തിയിട്ടുണ്ട്.
പ്രാണേഷിന്റെ മരണത്തില്‍ നിയമപോരാട്ടത്തിലായിരുന്നു ഗോപിനാഥപിള്ള. ഇസ്രത് ജഹാന്‍ കേസിലും ഗോപിനാഥപിള്ള വാദിയായിരുന്നു. 2004 ലാണ് പ്രാണേഷ് കുമാര്‍ , ഇസ്രത് ജഹാന്‍ , അംജദ് അലി , ജിഷന്‍ ജോഹര്‍ എന്നിവരെ നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദികളെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത്.
സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഗുജറാത്ത് പോലീസും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയും സംയുക്തമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

Other News

  • കൊച്ചി ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; ലീന മരിയ പോളിനെ നാളെ പോലീസ് ചോദ്യം ചെയ്യും; അക്രമികള്‍ ഉപയോഗിച്ചത് പക്ഷികളെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന എയര്‍ പിസ്റ്റല്‍
  • പീഡന പരാതിയില്‍ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു
  • ജനുവരി 25 മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാനസര്‍വീസ്
  • ശബരിമല കയറാന്‍ വനിതകളുടെ വസ്ത്രമണിഞ്ഞെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ എരുമേലിയില്‍ പൊലീസ് തടഞ്ഞു
  • പിന്നാക്ക വിഭാഗ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
  • സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെ അക്രമിച്ച ആര്‍.എസ്.എസുകാരന് വെട്ടേറ്റു
  • രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
  • കണ്ണൂരിൽനിന്ന് 10 പേർകൂടി ഐ.എസിൽ ചേരാൻ നാടുവിട്ടു
  • ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദമായി
  • ബിജെപി ഹര്‍ത്താലില്‍ ജനം വലഞ്ഞു; വഴിതടഞ്ഞവര്‍ക്കെതിരെ ജനരോഷം ശക്തം
  • കെഎസ്ആര്‍ടിസി എംപാനല്‍ ജീനക്കാരെ പിരിച്ചു വിട്ടേ തീരൂവെന്ന് ഹൈക്കോടതി; എംഡി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
  • Write A Comment

     
    Reload Image
    Add code here