വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാറിന്റെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

Sun,Apr 15,2018


തുറവൂര്‍: വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാറിന്റെ അച്ഛന്‍ ഗോപിനാഥപിള്ള (78) വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രനൊപ്പം ഫൊറന്‍സിക് വിദഗ്ധരും ശനിയാഴ്ച സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അപകടവുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിനിലോറി, ടാങ്കര്‍ലോറി, കാര്‍, കെ.എസ്.ഡി.പി.യുടെ മിനിലോറി എന്നിവയാണ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍. അപകടത്തില്‍പ്പെട്ട കാറിന് പിന്നിലിടിച്ചതെന്ന് സംശയിക്കുന്ന ടാങ്കര്‍ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി സിജീവ് പട്ടണക്കാട് പോലീസിന്റെ കസ്റ്റഡിയിലാണ്. പിന്നില്‍ മറ്റൊരു വാഹനമിടിച്ചതിനെത്തുടര്‍ന്നാണ് കാര്‍ എതിര്‍ട്രാക്കിലേക്ക് ഇടിച്ചുകയറാന്‍ കാരണം. പിന്നില്‍ മറ്റൊരു വാഹനത്തിന്റെ പെയിന്റ് പറ്റിപ്പിടിച്ചിരിക്കുന്നതായും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. അപകടസമയത്ത് എട്ട് വാഹനങ്ങളാണ് കാര്‍ സഞ്ചരിച്ച പാതയിലൂടെ അടുത്തടുത്ത് കടന്നുപോയതെന്ന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുള്ള മറ്റു വാഹനങ്ങള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.

ചേര്‍ത്തല ഡിവൈ.എസ്.പി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, അര്‍ത്തുങ്കല്‍, മാരാരിക്കുളം, മണ്ണഞ്ചേരി, പട്ടണക്കാട് എന്നീ സ്റ്റേഷനുകളിലെ എസ്.ഐ.മാര്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ട്. ദേശീയപാതയില്‍ വയലാറിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കവേയാണ് വെള്ളിയാഴ്ച പുലര്‍ച്ചേ ചാരുംമൂട് താമരക്കുളം മണലാടി തെക്കേതില്‍ ഗോപിനാഥന്‍പിള്ള മരിക്കുന്നത്. 2004-ലെ വ്യാജ ഏറ്റുമുട്ടലില്‍ മകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തിവരുമ്പോഴാണ് ഇദ്ദേഹം മരിക്കുന്നത്.

Other News

 • പ്രണയികളെ സഹായിക്കാനും ദുരഭിമാനക്കൊല തടയാനും ലവ് കമാന്റോസ്, ആദ്യ പരിപാടി കോഴിക്കോട്
 • മുംബൈയില്‍ മദ്യപാനിയായ മകന്റെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു
 • മുരളീധരന്‍ ഇടപെട്ടു: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു
 • പൊതു സ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
 • കോഴിക്കോട് ധനകാര്യസ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സ്വദേശി പിടിയില്‍
 • സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപകമായ മഴ, കാറ്റ്; മുന്നറിയിപ്പ്
 • അഭിമന്യുവിന്റെ കൊലപാതകം ആസന്നമായ മഹാവിപത്തിന്റെ സൂചനയെന്ന് വെള്ളാപ്പള്ളി
 • കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
 • മനോദൗര്‍ബല്യമുള്ള മകന്‍ വയോധികനായ പിതാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു
 • കുമ്പസാര പീഡനം: ഒരു വൈദികന്‍ കൂടി തിരുവല്ലയില്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here