സെന്റ് തോമസ് ഇന്ത്യയില്‍ വന്നിട്ടുണ്ട്: ഫാ.തേലക്കാടിനെ തിരുത്തി സഭ

Sun,Apr 15,2018


കൊച്ചി: സെന്റ് തോമസ് ഇന്ത്യയില്‍ വന്നുവെന്നതിന് തെളിവില്ലെന്ന മുന്‍ വക്താവിന്റെ ഫാ. പോള്‍ തേലക്കാടിന്റെ പ്രതികരണം ഔദ്യോഗികമല്ലെന്ന് സീറോ മലബാര്‍ സഭ. ഫാദര്‍ തേലക്കാടിന്റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തോമാശ്ലീഹ ഇന്ത്യയില്‍ വന്നുവെന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നാണ് സീറോ മലബാര്‍ സഭയുടെ ഉത്ഭവം. ലോകപ്രശ്‌സതരായ പല ചരിത്രകാരന്മാരും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതും പല ചരിത്ര രേഖകളും അതിന് ഉപോബല്‍പലകമായുള്ളതുമാണ്. എന്നാല്‍ ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പ് ഉണ്ടാകാം എന്ന വസ്തുതയും അംഗീകരിക്കുന്നു എന്നുമാണ് പ്രസ്താവന പറയുന്നത്. തോമാശ്ലീഹാ ബ്രാഹ്മണരെ മാമ്മോദീസ മുക്കിയെന്ന മിത്ത് തകര്‍ക്കപ്പെടണമെന്ന വാദവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് രംഗത്തെത്തിയിരിന്നു. അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചയിലാണ് തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടില്ലെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം ഫാ. തേലക്കാട് നടത്തിയത്.കൊച്ചി: സെന്റ് തോമസ് ഇന്ത്യയില്‍ വന്നുവെന്നതിന് തെളിവില്ലെന്ന മുന്‍ വക്താവിന്റെ ഫാ. പോള്‍ തേലക്കാടിന്റെ പ്രതികരണം ഔദ്യോഗികമല്ലെന്ന് സീറോ മലബാര്‍ സഭ. ഫാദര്‍ തേലക്കാടിന്റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തോമാശ്ലീഹ ഇന്ത്യയില്‍ വന്നുവെന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നാണ് സീറോ മലബാര്‍ സഭയുടെ ഉത്ഭവം. ലോകപ്രശ്‌സതരായ പല ചരിത്രകാരന്മാരും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതും പല ചരിത്ര രേഖകളും അതിന് ഉപോബല്‍പലകമായുള്ളതുമാണ്. എന്നാല്‍ ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പ് ഉണ്ടാകാം എന്ന വസ്തുതയും അംഗീകരിക്കുന്നു എന്നുമാണ് പ്രസ്താവന പറയുന്നത്. തോമാശ്ലീഹാ ബ്രാഹ്മണരെ മാമ്മോദീസ മുക്കിയെന്ന മിത്ത് തകര്‍ക്കപ്പെടണമെന്ന വാദവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് രംഗത്തെത്തിയിരിന്നു. അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചയിലാണ് തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടില്ലെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം ഫാ. തേലക്കാട് നടത്തിയത്.

Other News

  • കേരളത്തിലെ തയ്യല്‍ക്കാരന്റെ മകന്‍ ഐ.ഐ.എം നാഗ്പൂരിന് അഭിമാനമായി
  • കോവളത്ത് നിന്ന് കാണാതായ ഐറിഷ് വനിതയുടേതെന്ന് കരുതുന്ന മൃതദേഹം തിരുവല്ലത്ത് കണ്ടെത്തി
  • കൊച്ചിയിൽ കെട്ടിടം തകർന്ന സംഭവം: കലക്ടർ വിദഗ്ധ സമിതിയെ നിയമിച്ചു ; നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്തു; മെട്രോ തൂണുകൾക്ക് ബലക്ഷയമില്ല
  • കൊച്ചിയിലെ കലൂരില്‍ കെട്ടിടം ഇടിഞ്ഞു താണു; മെട്രോ സര്‍വീസസിന് ഭീഷണി ഉയര്‍ന്നു
  • എസ്.എ.ടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണ ഗര്‍ഭിണി ഷംനയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തി; തിരോധാനത്തില്‍ ദുരൂഹത
  • ദുരന്ത നിവാരണത്തിന് നാനൂറുപേരെ ഉള്‍പ്പെടുത്തി പോലീസിന്റെ പ്രത്യേക സേന രൂപീകരിക്കും; ഡിജിപിയുടെ നിര്‍ദ്ദേശം ആഭ്യന്തര സെക്രട്ടറിക്കു സമര്‍പ്പിച്ചു
  • ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ ചിത്രം ലോക്കപ്പില്‍ മരിച്ച ശ്രീജിത്തിന്റേതാക്കി ബിജെപിയുടെ രാഷ്ട്രീയ പ്രചരണം
  • അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട്; തിരക്കഥയ്ക്ക പിന്നില്‍ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകള്‍: ഡിജിപി
  • ഹര്‍ത്താല്‍ സംഘടിപ്പിച്ചത് തീവ്രവാദ ബന്ധമുള്ള സംഘടനകള്‍; ലക്ഷ്യമിട്ടത് വര്‍ഗീയ കലാപത്തിനെന്നും പോലീസ് റിപ്പോര്‍ട്ട്
  • കൂട്ടിലെ തത്തയുടെ ചിറക് സര്‍ക്കാര്‍ വീണ്ടും അരിഞ്ഞു; ഇത്തവണ ശിക്ഷ സ്രാവുകള്‍ക്കൊപ്പം നീന്തിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍
  • ദീപക്കിനെതിരായ കംപ്ലയിന്റ് ഡിജിപിക്ക് നല്‍കിയ കത്തിലൂടെ ബിജെപി കോംപ്ലിമെന്റാക്കി; അപഹാസ്യരായി നേതാക്കള്‍
  • Write A Comment

     
    Reload Image
    Add code here