സോഷ്യല്‍ മീഡിയയിലൂടെ ആരോ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനം തെരുവിലിറങ്ങി; വഴിതടഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ച അമ്പതോളം പേര്‍ കസ്റ്റഡിയില്‍

Mon,Apr 16,2018


കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ ആരെല്ലാമോ ചേര്‍ന്ന് പ്രചരിപ്പിച്ച വ്യാജ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കള്‍ രംഗത്ത് എത്തിയത് ജനങ്ങള്‍ക്കും പോലീസിനും തലവേദനയായി.
ഒരു സംഘടനയുടെയും പിന്‍ ബലമോ ദിവസങ്ങള്‍ക്കു മുമ്പുള്ള അറിയിപ്പോ ഒന്നും കൂടാതെ ആരെല്ലാമോ ഞായറാഴ്ച വാട്ട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ച ഹര്‍ത്താല്‍ ആഹ്വാനമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കള്‍ ഏറ്റെടുത്ത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വഴിതടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെ സംഘടിച്ച ജനകീയസമിതി എന്ന് സ്വയം വിശേഷിപ്പിച്ചാണ് പലയിടത്തും ആളുകള്‍ ദേശിയ പാതകളിലടക്കം ഗതാഗതം തടസപ്പെടുത്താന്‍ എത്തിയത്.
മലബാറിലായിരുന്നു വ്യാജഹര്‍ത്താല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ടയറിന് തീയിട്ടും കല്ലും തടികളും റോഡിനു നടുവിലിട്ടും വഴി തടയാന്‍ ശ്രമം നടന്നു. വ്യാപാരികളും ബസ്ജീവനക്കാരും ചോദ്യം ചെയ്തതോടെ പലയിടത്തും സംഘര്‍ഷാവസ്ഥയുണ്ടായി. ആരാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന ചോദ്യത്തിന് വാട്സ്ആപ്പ് കണ്ടിരുന്നില്ലേ എന്നായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ മറുപടി.
കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.
മലപ്പുറം തിരൂരിലും പോലീസ് ലാത്തി വീശി. ഇവിടെ മിക്ക കടകളും അടഞ്ഞ് കിടക്കുകയാണ്. കാസര്‍കോഡ് കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ബാലരാമപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.
ഹര്‍ത്താലിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച അന്‍പതോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തുരം ജില്ലയില്‍ ചിലയിടങ്ങളിലും, നെടുമങ്ങാടും, മുവ്വാറ്റുപുഴയിലും കടകള്‍ അടപ്പിക്കാന്‍ ശ്രമം നടന്നിരുന്നു.

Other News

  • ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ എല്ലാ ഹര്‍ജികളും നവംബറില്‍ പരിഗണിക്കും: സുപ്രീംകോടതി
  • രാഹുല്‍ ഈശ്വറിനെ കോടതി ജാമ്യത്തില്‍ വിട്ടു
  • ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
  • ശബരിമലയെ കലാപ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ആസൂത്രിത നീക്കം നടത്തിയെന്ന് മുഖ്യമന്ത്രി
  • അന്തരിച്ച കവി അയ്യപ്പനെതിരെ വീണ്ടും ലൈംഗിക ആരോപണം; പീഡന ശ്രമം നടത്തിയെന്ന് എഴുത്തുകാരി എച്ചുമുക്കുട്ടി
  • ഗള്‍ഫിലെ അറബി സംസാര ഭാഷ എളുപ്പമാക്കുന്നതിന് മലയാളി രചിച്ച പുസ്തകങ്ങള്‍ ശ്രദ്ധേയമാകുന്നു
  • ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍
  • യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി
  • ശബരിമല യുവതീ പ്രവേശനവിധി : റിവ്യൂ ഹര്‍ജികളുടെ പരിഗണനാ തീയതി സുപ്രിം കോടതി നാളെ തീരുമാനിക്കും
  • ശബരിമലയില്‍ ഇന്ന് നടയടക്കും; തിങ്കളാഴ്ച അയ്യപ്പ ദര്‍ശനത്തിനായി യുവതികളുടെ ശ്രമം
  • ശബരിമല കയറാനെത്തിയ രഹന ഫാത്തിമക്കെതിരെ ബിഎസ്എന്‍എല്‍ വകുപ്പ് തല നടപടി ആരംഭിച്ചു
  • Write A Comment

     
    Reload Image
    Add code here