റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം: ഒളിവിലായിരുന്ന അപ്പുണ്ണിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

Mon,Apr 16,2018


തിരുവനന്തപുരം: കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷിനെ സ്റ്റുഡിയോയ്ക്കുള്ളില്‍ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതികളിലൊരാളായ അപ്പുണ്ണി പിടിയിലായി.
തമിഴ്‌നാട്ടിലെ ഒളികേന്ദ്രത്തില്‍ നിന്നാണ് ഇയാളെ കേരള പോലീസ് പിടികൂടിയത്. അപ്പുണ്ണിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പിടിയിലായ ക്വേട്ടഷന്‍ സംഘത്തിലെ പ്രധാനി അലിഭായിയുടെ സഹായി ആയിരുന്നു അപ്പുണ്ണി. .
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ചെന്നൈയിലേക്കു മുങ്ങിയ അപ്പുണ്ണി രണ്ടാഴ്ചയായി അവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ഖത്തറിലെ വ്യവസായി അബ്ദുല്‍ സത്താറാണു രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി മൊഴി നല്‍കിയിരുന്നു. മടവൂര്‍ ജംക്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മാര്‍ച്ച് 27നു പുലര്‍ച്ചെയാണു രാജേഷ് വെട്ടേറ്റു മരിച്ചത്.. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. .
രക്തം വാര്‍ന്നാണു മരണം. ഖത്തറില്‍ വെച്ച് രാജേഷുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ മുന്‍ ഭര്‍ത്താവ് അബ്ദുല്‍ സത്താറാണ് രാജേഷിനെ കൊലപ്പെടുത്താന്‍ അലിഭായിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. രാജേഷുമായി ഭാര്യയ്ക്കുണ്ടായ അടുപ്പം മൂലം കുടുംബം തകരുകയും യുവതി വേറെ താമസിക്കുകയും ചെയ്തതും ബിസിനസ് തകര്‍ന്നതും മൂലമുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പറയുന്നു.
രാജേഷ് വെട്ടേറ്റു കൊല്ലപ്പെടുന്ന സമയത്തും ഈ യുവതിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.
ഫോണിലൂടെ രാജേഷിന്റെ കരച്ചില്‍ കേട്ടതായും യുവതി പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

Other News

  • കേരളത്തിലെ തയ്യല്‍ക്കാരന്റെ മകന്‍ ഐ.ഐ.എം നാഗ്പൂരിന് അഭിമാനമായി
  • കോവളത്ത് നിന്ന് കാണാതായ ഐറിഷ് വനിതയുടേതെന്ന് കരുതുന്ന മൃതദേഹം തിരുവല്ലത്ത് കണ്ടെത്തി
  • കൊച്ചിയിൽ കെട്ടിടം തകർന്ന സംഭവം: കലക്ടർ വിദഗ്ധ സമിതിയെ നിയമിച്ചു ; നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്തു; മെട്രോ തൂണുകൾക്ക് ബലക്ഷയമില്ല
  • കൊച്ചിയിലെ കലൂരില്‍ കെട്ടിടം ഇടിഞ്ഞു താണു; മെട്രോ സര്‍വീസസിന് ഭീഷണി ഉയര്‍ന്നു
  • എസ്.എ.ടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണ ഗര്‍ഭിണി ഷംനയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തി; തിരോധാനത്തില്‍ ദുരൂഹത
  • ദുരന്ത നിവാരണത്തിന് നാനൂറുപേരെ ഉള്‍പ്പെടുത്തി പോലീസിന്റെ പ്രത്യേക സേന രൂപീകരിക്കും; ഡിജിപിയുടെ നിര്‍ദ്ദേശം ആഭ്യന്തര സെക്രട്ടറിക്കു സമര്‍പ്പിച്ചു
  • ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ ചിത്രം ലോക്കപ്പില്‍ മരിച്ച ശ്രീജിത്തിന്റേതാക്കി ബിജെപിയുടെ രാഷ്ട്രീയ പ്രചരണം
  • അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട്; തിരക്കഥയ്ക്ക പിന്നില്‍ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകള്‍: ഡിജിപി
  • ഹര്‍ത്താല്‍ സംഘടിപ്പിച്ചത് തീവ്രവാദ ബന്ധമുള്ള സംഘടനകള്‍; ലക്ഷ്യമിട്ടത് വര്‍ഗീയ കലാപത്തിനെന്നും പോലീസ് റിപ്പോര്‍ട്ട്
  • കൂട്ടിലെ തത്തയുടെ ചിറക് സര്‍ക്കാര്‍ വീണ്ടും അരിഞ്ഞു; ഇത്തവണ ശിക്ഷ സ്രാവുകള്‍ക്കൊപ്പം നീന്തിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍
  • ദീപക്കിനെതിരായ കംപ്ലയിന്റ് ഡിജിപിക്ക് നല്‍കിയ കത്തിലൂടെ ബിജെപി കോംപ്ലിമെന്റാക്കി; അപഹാസ്യരായി നേതാക്കള്‍
  • Write A Comment

     
    Reload Image
    Add code here