ദീപക്കിനെതിരായ കംപ്ലയിന്റ് ഡിജിപിക്ക് നല്‍കിയ കത്തിലൂടെ ബിജെപി കോംപ്ലിമെന്റാക്കി; അപഹാസ്യരായി നേതാക്കള്‍

Tue,Apr 17,2018


തിരുവനന്തപുരം: ബിജെപിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റ് എഴുതിയതിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണത്തിനു വിധേയനായ സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപക് ശങ്കരനാരായണനെതിരെ ഡിജിപിക്കു നല്‍കിയ പരാതി അക്ഷരത്തെറ്റുമൂലം അഭിനന്ദനമായി.
ദീപിക്കിനെതിരായ ക്പ്ലയിന്റ് എന്നതിനു പകരം കോംപ്ലിമെന്റ് ആയി പോയതാണ് ബിജെപി നേതാക്കളെ പരിഹാസ്യരാക്കിയത്.
കത്ത് തുടങ്ങുന്നതു തന്നെ മഹാ അബദ്ധത്തിലാണ്. ഡിയര്‍ സര്‍ (്Dear sir) എന്നത് Dair Sir എന്നാണ് എഴുതിയിട്ടുള്ളത്
. കഠ്വ ബാലികയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ച് ദീപക് നാരായണന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് എഴുതിയത്.
ഇതെ തുടര്‍ന്ന് രാജ്യവ്യാപകമായി ദീപകിനെതിരെ സംഘപരിവാര സംഘടനകള്‍ സൈബര്‍ ആക്രമണവും തെറിവിളിയും നടത്തുകയായിരുന്നു. കഠ്വയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട ഉടനെ വിദ്വേഷകരമായ പോസ്റ്റിട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രനും കോട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന വിഷ്ണു നന്ദകുമാറിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതെതുടര്‍ന്ന് കോട്ടക് മഹീന്ദ്ര വിഷ്ണുവിനെ പിരിച്ചുവിടുകയും പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഇതേ മാതൃകയില്‍ ദീപക്കിന്റെ പണി തെറിപ്പിക്കാനും കേസെടുപ്പിക്കാനുമുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമമമാണ് അപഹാസ്യമായത്. സംസ്ഥാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ ഫെയ്‌സിബുക്കില്‍ വന്ന കുറിപ്പിന് ദീപക്കിനുള്ള അഭിനന്ദനം എന്നാണ് ബിജെപി നേതാക്കള്‍ എഴുതിയിട്ടുള്ളത്.
പ്രകോപനപരമായ കമന്റെന്നു ബിജപി നേതൃത്വം പരാതി നല്‍കിയ കമന്റിന് പാര്‍ട്ടി ഔദ്യോഗികമായി നല്‍കിയ കത്തിലൂടെ അനുമോദനമാണ് നല്‍കിയിരിക്കുന്നത്.
ദീപക് ജോലി ചെയ്യുന്ന എച്ച്പി ഇന്ത്യയുടെ ഫെയ്‌സ്ബുക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ദീപക്കിന്റെ ജോലി നഷ്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ദീപക്കിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണവും ഭീഷണിയും തുടരുന്നുണ്ട്.
അതേ സമയം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സംഘപരിവാര ശക്തികള്‍ വളച്ചൊടിച്ചുവെന്നാണ് ദീപകിന്റെ വിശദീകരണം.
ഇതിനിടെ ദീപക് ശങ്കരനാരായണന്‍ എച്ച്പി ജീവനക്കാരനല്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും കമ്പനി വക്താവ് അറിയിച്ചു.

Other News

  • കേരളത്തിലെ തയ്യല്‍ക്കാരന്റെ മകന്‍ ഐ.ഐ.എം നാഗ്പൂരിന് അഭിമാനമായി
  • കോവളത്ത് നിന്ന് കാണാതായ ഐറിഷ് വനിതയുടേതെന്ന് കരുതുന്ന മൃതദേഹം തിരുവല്ലത്ത് കണ്ടെത്തി
  • കൊച്ചിയിൽ കെട്ടിടം തകർന്ന സംഭവം: കലക്ടർ വിദഗ്ധ സമിതിയെ നിയമിച്ചു ; നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്തു; മെട്രോ തൂണുകൾക്ക് ബലക്ഷയമില്ല
  • കൊച്ചിയിലെ കലൂരില്‍ കെട്ടിടം ഇടിഞ്ഞു താണു; മെട്രോ സര്‍വീസസിന് ഭീഷണി ഉയര്‍ന്നു
  • എസ്.എ.ടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണ ഗര്‍ഭിണി ഷംനയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തി; തിരോധാനത്തില്‍ ദുരൂഹത
  • ദുരന്ത നിവാരണത്തിന് നാനൂറുപേരെ ഉള്‍പ്പെടുത്തി പോലീസിന്റെ പ്രത്യേക സേന രൂപീകരിക്കും; ഡിജിപിയുടെ നിര്‍ദ്ദേശം ആഭ്യന്തര സെക്രട്ടറിക്കു സമര്‍പ്പിച്ചു
  • ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ ചിത്രം ലോക്കപ്പില്‍ മരിച്ച ശ്രീജിത്തിന്റേതാക്കി ബിജെപിയുടെ രാഷ്ട്രീയ പ്രചരണം
  • അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട്; തിരക്കഥയ്ക്ക പിന്നില്‍ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകള്‍: ഡിജിപി
  • ഹര്‍ത്താല്‍ സംഘടിപ്പിച്ചത് തീവ്രവാദ ബന്ധമുള്ള സംഘടനകള്‍; ലക്ഷ്യമിട്ടത് വര്‍ഗീയ കലാപത്തിനെന്നും പോലീസ് റിപ്പോര്‍ട്ട്
  • കൂട്ടിലെ തത്തയുടെ ചിറക് സര്‍ക്കാര്‍ വീണ്ടും അരിഞ്ഞു; ഇത്തവണ ശിക്ഷ സ്രാവുകള്‍ക്കൊപ്പം നീന്തിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍
  • Write A Comment

     
    Reload Image
    Add code here