പേമാരിയും ഉരുള്‍പൊട്ടലും ; രണ്ട് കുടുംബത്തിലെ 10 പേരടക്കം 19 മരണം

Wed,Aug 08,2018


കോഴിക്കോട്: വീണ്ടും ശക്തമായി പെയ്യുന്ന മഴയ്‌ക്കൊപ്പം പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടങ്ങളില്‍ രണ്ട് കുടുംബങ്ങളിലെ പത്ത് പേരടക്കം 19 പേര്‍ മരിച്ചു.
ഇടുക്കി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരും വയനാട്ടില്‍ ഒരാളും മരിച്ചു. മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി.
രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പെരിയാര്‍വാലിയില്‍ രണ്ടുപേരെ കാണാനില്ലെന്ന് പ്രദേശവാസികള്‍. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട ചെട്ട്യാംപാറ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തി.
പറമ്പില്‍ സുഹ്രഹ്മണ്യന്‍ എന്ന കുട്ടന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (ഒന്‍പത്), നിവേദ് (മൂന്ന്) ബന്ധു മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. സുബ്രഹ്മണ്യനായി തിരച്ചില്‍ നടക്കുന്നു.
ഉരുള്‍പൊട്ടലിലില്‍ ഇവരുടെ വീട് പൂര്‍ണമായി ഒലിച്ചു പോയി. വീടു നിന്ന സ്ഥലം മണ്ണുമൂടി കിടക്കുകയാണ്. ഇതിന്റെ താഴെ ഭാഗത്ത് മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മലയില്‍ മുക്കാല്‍ കിലോമീറ്ററോളം ദൂരത്തില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. മണ്ണും പാറയും വെള്ളവും കുത്തിയൊലിച്ചതിനാല്‍ മലമുകളിലേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രയാസപ്പെടുകയാണ്. ഇവിടേക്കുള്ള വഴികളും മണ്ണുവീണു മൂടിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തുമാണ് ഉരുള്‍പൊട്ടിയത്. താമരശേരിയില്‍ ഒരാളെ കാണാതായി. കൊച്ചിധനുഷ്‌കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു. മലമ്പുഴ അണക്കെട്ടിനു സമീപം ഉരുള്‍പൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ സൈന്യത്തിന്റെ സേവനം തേടി. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടേക്കു തിരിച്ചു. റവന്യുമന്ത്രി അടിയന്തര യോഗം വിളിച്ചു.

Other News

 • പിന്നാക്ക വിഭാഗ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
 • സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെ അക്രമിച്ച ആര്‍.എസ്.എസുകാരന് വെട്ടേറ്റു
 • രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
 • കണ്ണൂരിൽനിന്ന് 10 പേർകൂടി ഐ.എസിൽ ചേരാൻ നാടുവിട്ടു
 • ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദമായി
 • ബിജെപി ഹര്‍ത്താലില്‍ ജനം വലഞ്ഞു; വഴിതടഞ്ഞവര്‍ക്കെതിരെ ജനരോഷം ശക്തം
 • കെഎസ്ആര്‍ടിസി എംപാനല്‍ ജീനക്കാരെ പിരിച്ചു വിട്ടേ തീരൂവെന്ന് ഹൈക്കോടതി; എംഡി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
 • അറസ്റ്റിലായി റിമാന്റു ചെയ്യപ്പെട്ട രഹ്നാ ഫാത്തിമക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
 • തിരുവനന്തപുരത്ത് ട്രാഫിക് പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
 • ജീവിതനൈരാശ്യം മൂലം ജീവനൊടുക്കുന്നുവെന്ന് മരണമൊഴി; ശബരിമല വിഷയത്തില്‍ മനംനൊന്ത് ആത്മഹുതി എന്ന് ബി.ജെ.പി, നാടിന് വീണ്ടുമൊരു ഹര്‍ത്താല്‍
 • കണ്ണൂരില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി; സൗദിയിലേക്ക് അനുമതി ലഭിക്കുന്നത് ആദ്യം
 • Write A Comment

   
  Reload Image
  Add code here