ഇ.പി. ജയരാജന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് വരാന്‍ വഴിയൊരുങ്ങുന്നു

Wed,Aug 08,2018


തിരുവനന്തപുരം: ഇ.പി. ജയരാജന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് വരുന്നു. ഇക്കാര്യം സംബന്ധിച്ച് സി.പി.എം നേതാക്കള്‍ക്കിടയില്‍ ധാരണയായി.
വെള്ളിയാഴ്ച്ച കൂടുന്ന സംസ്ഥാന സമിതി ഇ.പിയുടെ മന്ത്രിസഭാ പുനപ്രവേശത്തിന് അംഗീകാരം നല്‍കും. തിങ്കളാഴ്ച്ച കൂടുന്ന എല്‍.ഡി.എഫ് യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
ബന്ധുനിയമനക്കേസില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി. ജയരാജന്‍ കേസില്‍ കുറ്റവിമുക്തനായതോടെ തിരിച്ചുവരുമെന്ന സൂചനകള്‍ ശക്തമായിരുന്നു. എ.കെ. ശശീന്ദ്രന് ലഭിച്ച ഇളവ് ഇ.പിക്കും ലഭിക്കണമെന്ന് ഒപ്പമുള്ളവര്‍ വാദിച്ചിരുന്നു.
അതേ സമയം മന്ത്രി സഭയില്‍ ഒരാളെക്കൂടി ചേര്‍ത്ത് അംഗസംഖ്യ കൂട്ടുന്നതില്‍ സി.പി.ഐക്ക് താല്‍പര്യക്കുറവ് ഉള്ളതായി സൂചനയുണ്ട്. അഥവാ സിപിഎം ഒരാളെ കൂടി മന്ത്രി സഭയില്‍ എടുക്കുകയാണെങ്കില്‍ ഒരു മന്ത്രി സ്ഥാനം തങ്ങള്‍ക്കും വേണമെന്ന് സിപിഐ ആവശ്യപ്പെട്ടേക്കും.

Other News

 • പിന്നാക്ക വിഭാഗ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
 • സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെ അക്രമിച്ച ആര്‍.എസ്.എസുകാരന് വെട്ടേറ്റു
 • രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
 • കണ്ണൂരിൽനിന്ന് 10 പേർകൂടി ഐ.എസിൽ ചേരാൻ നാടുവിട്ടു
 • ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദമായി
 • ബിജെപി ഹര്‍ത്താലില്‍ ജനം വലഞ്ഞു; വഴിതടഞ്ഞവര്‍ക്കെതിരെ ജനരോഷം ശക്തം
 • കെഎസ്ആര്‍ടിസി എംപാനല്‍ ജീനക്കാരെ പിരിച്ചു വിട്ടേ തീരൂവെന്ന് ഹൈക്കോടതി; എംഡി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
 • അറസ്റ്റിലായി റിമാന്റു ചെയ്യപ്പെട്ട രഹ്നാ ഫാത്തിമക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
 • തിരുവനന്തപുരത്ത് ട്രാഫിക് പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
 • ജീവിതനൈരാശ്യം മൂലം ജീവനൊടുക്കുന്നുവെന്ന് മരണമൊഴി; ശബരിമല വിഷയത്തില്‍ മനംനൊന്ത് ആത്മഹുതി എന്ന് ബി.ജെ.പി, നാടിന് വീണ്ടുമൊരു ഹര്‍ത്താല്‍
 • കണ്ണൂരില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി; സൗദിയിലേക്ക് അനുമതി ലഭിക്കുന്നത് ആദ്യം
 • Write A Comment

   
  Reload Image
  Add code here