ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കൂടുന്നു; ട്രയല്‍ റണ്‍ ഇന്ന് 12ന്

Wed,Aug 08,2018


തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച പന്ത്രണ്ടിന് ട്രയല്‍ റണ്‍ നടത്തും.
ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ 50 സെന്റി മീറ്ററായിരിക്കും ഉയര്‍ത്തുക.
സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം തുറന്നുവിടും. നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക.
ജലനിരപ്പ് വളരെ വേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. പത്തുമണിക്ക് ജലനിരപ്പ് 2398.80 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കി.
ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.

Other News

  • കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
  • പുല്‍വാമയില്‍ വീരചരമമടഞ്ഞ മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തും
  • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
  • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
  • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
  • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
  • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
  • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
  • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
  • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
  • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
  • Write A Comment

     
    Reload Image
    Add code here