" />

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു; കനത്ത ജാഗ്രത; ഷട്ടര്‍ തുറന്നത് 26 വര്‍ഷങ്ങള്‍ക്കുശേഷം (വീഡിയോ കാണാം)

Thu,Aug 09,2018


തൊടുപുഴ: സംഭരണ ശേഷി കവിഞ്ഞ് വെള്ളം ഒഴുകിയെത്തിയതോടെ ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു.
മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് അതിവേഗം ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം പുറത്തേക്കുവിട്ട് നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. മുമ്പ് 1992 ഒക്ടോബറിലാണ് സമാന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത.
ഷട്ടര്‍ തുറന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു.
പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഹെലിക്കോപ്റ്ററിന്റെ സഹായവും തേടിയേക്കും.
പെരിയാറില്‍ വെള്ളം ഒഴുകിയെത്തിയതിനെതുടര്‍ന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് പരിസരം അടക്കമുള്ള പ്രദേശങ്ങളില്‍ നേരിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികള്‍ മൂലം പ്രത്യേക സാഹചര്യമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

Other News

 • ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ എല്ലാ ഹര്‍ജികളും നവംബറില്‍ പരിഗണിക്കും: സുപ്രീംകോടതി
 • രാഹുല്‍ ഈശ്വറിനെ കോടതി ജാമ്യത്തില്‍ വിട്ടു
 • ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
 • ശബരിമലയെ കലാപ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ആസൂത്രിത നീക്കം നടത്തിയെന്ന് മുഖ്യമന്ത്രി
 • അന്തരിച്ച കവി അയ്യപ്പനെതിരെ വീണ്ടും ലൈംഗിക ആരോപണം; പീഡന ശ്രമം നടത്തിയെന്ന് എഴുത്തുകാരി എച്ചുമുക്കുട്ടി
 • ഗള്‍ഫിലെ അറബി സംസാര ഭാഷ എളുപ്പമാക്കുന്നതിന് മലയാളി രചിച്ച പുസ്തകങ്ങള്‍ ശ്രദ്ധേയമാകുന്നു
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍
 • യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി
 • ശബരിമല യുവതീ പ്രവേശനവിധി : റിവ്യൂ ഹര്‍ജികളുടെ പരിഗണനാ തീയതി സുപ്രിം കോടതി നാളെ തീരുമാനിക്കും
 • ശബരിമലയില്‍ ഇന്ന് നടയടക്കും; തിങ്കളാഴ്ച അയ്യപ്പ ദര്‍ശനത്തിനായി യുവതികളുടെ ശ്രമം
 • ശബരിമല കയറാനെത്തിയ രഹന ഫാത്തിമക്കെതിരെ ബിഎസ്എന്‍എല്‍ വകുപ്പ് തല നടപടി ആരംഭിച്ചു
 • Write A Comment

   
  Reload Image
  Add code here