കാലവര്‍ഷക്കെടുതി : ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി

Fri,Aug 10,2018


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി.
കര-വ്യോമ-നാവിക സേനകളുടേയും എന്‍ ഡി ആര്‍ എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് വിലയിരുത്തി.
ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരും.
നിലവിലുള്ളതിനേക്കാളം മൂന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും.
ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Other News

  • ശബരിമല വിഷയത്തില്‍ പ്രകോപനപരമായ സമരരീതികള്‍ വേണ്ടെന്ന് രാഹുല്‍ ഗാന്ധി
  • മലയാളികള്‍ ആര്‍ത്തവത്തിന്റെ പേരില്‍ തമ്മിലടിക്കുമ്പോള്‍ നഷ്ടം പ്രളയബാധിതര്‍ക്കു മാത്രമെന്ന് യു.എന്‍ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുക്കുടി
  • ശബരിമലയെ കലാപഭൂമിയാക്കിയവര്‍ ചാരിത്ര പ്രസംഗം നടത്തുന്നുവെന്ന് ദേവസ്വം മന്ത്രി
  • ശബരിമല; ഭക്തരുടെ വേഷത്തില്‍ അക്രമികള്‍ എത്തുന്നു, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇ.പി.ജയരാജന്‍
  • പമ്പയിലും നിലയ്ക്കലും കമാന്‍ഡോകളെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ
  • തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍
  • ശബരിമലയെച്ചൊല്ലി നടക്കുന്നത് രാഷ്ട്രീയ സമരം; ലക്ഷ്യം കലാപം: ദേവസ്വം മന്ത്രി
  • ശബരിമല; ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ തീരുമാനമായില്ല, 19 ന് വീണ്ടും യോഗം ചേരും
  • നവകേരള നിര്‍മാണം: പിണറായി ബുധനാഴ്ച യു.എ.ഇയിലെത്തും
  • # മി ടൂ: അലന്‍സിയര്‍ക്കെതിരെ ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്
  • പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോയ മാധ്യമ വിദ്യാര്‍ത്ഥികളെ നിലക്കലില്‍ തടഞ്ഞു
  • Write A Comment

     
    Reload Image
    Add code here