മുഖ്യമന്ത്രി ദുരിതാശ്വാസ ഏകോപനവുമായി തിരുവനന്തപുരത്ത്; നാളെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും

Fri,Aug 10,2018


തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ നടപടികളുടെ ഏകോപനവുമായി തലസ്ഥാനത്തുതന്നെ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സഭാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ശനിയാഴ്ച ദുരിതബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസഫ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരാണ് മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരിക്കുക.
ഇടുക്കി ചെറുതോണി, ലോവര്‍ പെരിയാര്‍, ആലുവ ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളാകും അദ്ദേഹം സന്ദര്‍ശിക്കുക. ഇടുക്കി ജലാശയത്തിന്റെ ഷട്ടറുകള്‍ തുറന്നതോടെ രണ്ട് ദിവസത്തെ മുഴുവന്‍ പൊതുപരിപാടികളും അദ്ദേഹം റദ്ദാക്കിയിരുന്നു.
നിലവില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി തിരുവനന്തപുരത്താണ് ഉള്ളത്. തിരുവനന്തപുരത്തു നിന്ന് ആണോ കൊച്ചിയില്‍ നിന്നാണോ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ യാത്ര തുടങ്ങുക എന്ന കാര്യം തീരുമാനിച്ചിട്ടില്ല.
സംസ്ഥാനത്തെ ഇന്നത്തെ മഴക്കെടുതിയുടെ വ്യാപ്തിയും പ്രതിരോധപ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ മുഖ്യമന്ത്രി രാവിലെ ഉന്നതതലയോ?ഗം വിളിച്ചിരുന്നു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി.
കര-വ്യോമ-നാവിക സേനകളുടേയും എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് യോ?ഗം വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളം സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. അദ്ദേഹവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചേക്കും.

Other News

  • കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
  • പുല്‍വാമയില്‍ വീരചരമമടഞ്ഞ മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തും
  • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
  • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
  • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
  • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
  • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
  • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
  • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
  • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
  • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
  • Write A Comment

     
    Reload Image
    Add code here