ആലുവയിലേക്ക് വൈകിട്ടോടെ വെള്ളമെത്തും; നേരിടാന്‍ പട്ടാളമെത്തി; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും നിലച്ചേക്കും

Fri,Aug 10,2018


കൊച്ചി : അതിശക്തമായ കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് വ്യാപക ദുരിതം.
ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് വര്‍ധിച്ചതോടെ പെരിയാര്‍ കൂടുതല്‍ കരകവിഞ്ഞൊഴുകാനുള്ള സാധ്യത വര്‍ധിച്ചു.
ആലുവ-നെടുമ്പാശേരി ഭാഗങ്ങളിലേക്ക് വൈകുന്നരേത്തോടെ വെള്ളമെത്തുമെന്നാണ് ആശങ്ക. ഇവിടെയുള്ള ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരുതല്‍ നടപടികളുടെ ഭാഗമായി സൈന്യം ഇറങ്ങി. പ്രളയം ശക്തമായാല്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും നിലച്ചേക്കും.
മണപ്പുറം മഹാദേവ ക്ഷേത്രം ഒരുമാസത്തിനിടെ മൂന്നാം തവണയും മുങ്ങി. ഇടമലയാർ അണക്കെട്ട് തുറന്നതോടെയാണ് വ്യാഴാഴ്ച രാവിലെ മൂന്നാം തവണ മുങ്ങിയത്.
ഉടുമ്പന്‍ചോല താലൂക്കില്‍ 20 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. അമ്പതോളം വീടുകള്‍ തകര്‍ന്നു. ഏക്കറുകണക്കിന് കൃഷി നശിച്ചു. മേലേചെമ്മണ്ണാര്‍, മാവടി, കട്ടക്കാല തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
പാറത്തോടില്‍ 60 വീടുകളില്‍ വെള്ളംകയറി. മേലേചെമ്മണ്ണാറില്‍ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെമ്മണ്ണാര്‍ ആട്ടുപാറ പെരുമാങ്കുളം മലയടിവാരത്തില്‍ നിന്നുണ്ടായ ഉരുള്‍പൊട്ടലാണ് നാശം വിതച്ചത്.
പാമ്പുപാറ, പള്ളിക്കുന്ന്, ഏഴരയേക്കര്‍, മാവറസിറ്റി തുടങ്ങിയ സ്ഥലങ്ങളിലും ഉരുള്‍ പൊട്ടി. ചെമ്മണ്ണാര്‍ അഞ്ചുമനക്കല്‍ ബിന്‍സന്റെ ഒരേക്കര്‍ സ്ഥലം ഒലിച്ചുപോയി. വീടിന്റെ മുകളില്‍ ഉണ്ടായിരുന്ന കല്ല് ദിശമാറിപ്പോയതിനാല്‍ കുടുംബത്തിലെ 20 ദിവസം പ്രായമുള്ള കുട്ടി ഉള്‍പ്പടെയുള്ളവര്‍ രക്ഷപെട്ടു. ചെമ്മണ്ണാര്‍ കുന്നേല്‍ ബെന്നിയുടെ അരയേക്കര്‍ സ്ഥലം ഒലിച്ചു പോയി. അതിനിടയില്‍ വിവിധ ഭാഗങ്ങളില്‍ മഴ ശക്തി ചോരാതെ തുടരുകയാണ്.
മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
രണ്ടു ദിവസത്തേക്കു കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലും ഒഴുക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 25 ആയി. ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ സൈന്യം സജീവമായി രംഗത്തുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 63 അംഗ സംഘം വയനാട്ടിലും 28 പേരടങ്ങുന്ന സംഘം മലപ്പുറത്തും 72 പേരുടെ സംഘം കോഴിക്കോട്ടും 28 പേരുടെ മറ്റൊരു സംഘം പാലക്കാട്ടും 48 പേരടങ്ങുന്ന സംഘം ഇടുക്കിയിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

Other News

  • രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; ക്യാമ്പുകളിൽ 8.46 ലക്ഷം പേർ; മൊത്തം 3734 ക്യാമ്പുകൾ: മുഖ്യമന്ത്രി
  • ആലപ്പുഴയുടെ തീരങ്ങളില്‍ വെള്ളം കയറുന്നു; ആലുവയില്‍ വെള്ളം താഴുന്നു; ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍
  • ക്യാമ്പുകളില്‍ നിന്ന് വീട്ടിലേയ്ക്കു മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
  • രക്ഷാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത നാലു ബോട്ടുടമകള്‍ അറസ്റ്റില്‍
  • ദുരിതാശ്വാസ ചുമതല നിര്‍വഹിക്കാതെ രക്ഷാ പ്രവര്‍ത്തകരെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തു
  • റോഡ് -റെയില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു; ട്രെയിനുകളും ബസുകളും ഓടിത്തുടങ്ങി; നെടുമ്പാശേരി വിമാനത്താവളം തിങ്കളാഴ്ച തുറക്കും
  • പ്രളയക്കെടുതിയുടെ മറവില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ വിമാനകമ്പനികളുടെ നടപടിക്കെതിരെ വ്യോമയാന ഡയറക്ടറേറ്റ്
  • വെള്ളം വീട്ടില്‍ കയറിയപ്പോഴും 25 വളര്‍ത്തു നായ്ക്കളെ രക്ഷപ്പെടുത്താതെ വീടു വിടില്ലെന്ന് ശഠിച്ച് വീട്ടമ്മ
  • കേരളത്തെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല, സംസ്ഥാനത്തെപ്പറ്റി വെറുപ്പു പ്രചരിപ്പിക്കുന്നത് നിറുത്തിക്കൂടേ?
  • മഴ ശമിക്കുന്നില്ല, ഒറ്റപ്പെട്ട മേഖലകള്‍ നിരവധി; രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന രംഗത്ത്
  • ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂര്‍ണചുമതല ഏല്‍പിക്കണം; സര്‍ക്കാരിനെതിരെ ചെന്നിത്തല
  • Write A Comment

     
    Reload Image
    Add code here