സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഒപ്പമെന്ന് എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എ

Wed,Sep 12,2018


കൊച്ചി: കന്യാസ്ത്രീയെ പീഡനത്തിന് വിധേയനാക്കി എന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ കേരളാ പോലീസ് നടത്തുന്ന അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ലോക് താന്ത്രിക്ക് ജനാദാള്‍ (എല്‍.ജെ.ഡി) ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്ജും സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എയും ആവശ്യപ്പെട്ടു.
ബിഷപ് ഫ്രാങ്കോയെ അറസ്റ്റുചെയ്യണമെന്നും കത്തോലിക്കാ സഭയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ എറണാകുളം ഹൈക്കോടതിക്കു സമീപം നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും. നിയമ സഭയില്‍താന്‍ ഈ വിഷയംഉന്നയിക്കുമെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
പരാതിക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്നും ഇതിനായി കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരം ഏറ്റവും വേഗം അവസാനിപ്പിക്കുവാനുള്ള നടപടികള്‍ സര്‍ക്കാരും പോലീസും എടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയിലും കവി കല്‍പ്പറ്റനാരായണനും ബുധനാഴ്ച രാവിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
കലാകാരന്മാരും എഴുത്തുകാരും സിനിമ-സാംസ്‌ക്കാരിക പ്രവര്‍ത്തകരും സമത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച രാവിലെ മുതല്‍ സമരപ്പന്തലിലേക്ക് എത്തുന്നുണ്ട്.

Other News

  • എറണാകുളം നഗരത്തില്‍ പാരഗണ്‍ ഗോഡൗണില്‍വന്‍ അഗ്നി ബാധ; ആറു നിലക്കെട്ടിടം തീക്കുണ്ഠമായി
  • കാസര്‍കോട് ഇരട്ടക്കൊല: അറസ്റ്റുചെയ്യപ്പെട്ട മുഖ്യ സൂത്രധാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
  • കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കില്ല; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കും: മുഖ്യമന്ത്രി
  • വീരമൃത്യുവരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും
  • കാസര്‍കോട് കൊലപാതകം അപലപനീയം: പ്രതികള്‍ പാര്‍ട്ടിക്കാരായാല്‍പോലും സംരക്ഷിക്കില്ല: കോടിയേരി
  • കാസര്‍കോട് കൊലക്കേസില്‍ രണ്ട് പേര്‍ പിടിയില്‍; കേസന്വേഷണം പ്രത്യേക സംഘത്തിന്
  • മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു;കോടതി അലക്ഷ്യം നടത്തിയ ഭാരവാഹികള്‍ നോട്ടീസ് അയക്കും
  • കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
  • പുല്‍വാമയില്‍ വീരചരമമടഞ്ഞ മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തും
  • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
  • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
  • Write A Comment

     
    Reload Image
    Add code here