കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശം: തെറ്റുപറ്റിയെന്ന് പി.സി ജോര്‍ജ്

Wed,Sep 12,2018


കോട്ടയം: കന്യാസ്ത്രീക്കെതിരായ 'വേശ്യ' പ്രയോഗത്തില്‍ പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ് ഖേദം രേഖപ്പെടുത്തി.
കന്യാസ്ത്രീയെ അവഹേളിച്ചതില്‍ മാപ്പ് പറഞ്ഞ പിസി ജോര്‍ജ് കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയിയെന്നും പറഞ്ഞു.
ഒരു സ്ത്രീക്കെതിരെയും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തരുതായിരുന്നു. ന്യൂസ് 18 ടെലിവിഷന്‍ ചാനലാണ് ജോര്‍ജിന്റെ മാപ്പ് സംബന്ധിച്ച വാര്‍ത്തപുറത്തുവിട്ടത്.
അതേസമയം തന്നെ താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. അതില്‍ മാപ്പു പറയുകയാണ്.
വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. ആ വാക്കുണ്ടാക്കുന്ന വേദന ഞാന്‍ തിരിച്ചറിയുകയാണെന്നും പിസി പറഞ്ഞു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജലന്ധര്‍ ബിഷപ്പിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയെന്ന കന്യാസ്ത്രിയുടെ പരാമര്‍ശത്തിനെതിരെയും പിസി രംഗത്തെത്തി. താന്‍ ഒരു സ്വാധീനത്തിലും വഴങ്ങിയിട്ടില്ല.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയാണ് താന്‍ സംസാരിച്ചതെന്ന് ആരോപണം ഉന്നയിച്ച കന്യാസ്ത്രിയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

Other News

  • ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ ആരംഭിച്ചു
  • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
  • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
  • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
  • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
  • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
  • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
  • ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍
  • ബാര്‍ കോഴ : മാണിക്ക് കോടതിയില്‍ തിരിച്ചടി; കുറ്റവിമുക്തനമാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി
  • കന്യാസ്ത്രീകളുടെ സമരത്തിനിടയില്‍ ബിഷപ്പിന്റെ ആളുകള്‍ നുഴഞ്ഞുകയറിയെന്ന് കന്യാസ്ത്രീയുടെ സഹോദരി
  • നിര്‍ബന്ധിത ശമ്പള പിരിവ് സര്‍ക്കാര്‍ നയമല്ല; താല്‍പര്യമില്ലാത്തവര്‍ എഴുതി നല്‍കിയാല്‍ മതി: ധനമന്ത്രി
  • Write A Comment

     
    Reload Image
    Add code here