ദുരിതാശ്വാസത്തിന് ഒരുമാസത്തെ ശമ്പളം പിടിക്കും; തയ്യാറാകാത്തവര്‍ എഴുതി അറിയിക്കണം: ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറങ്ങി

Wed,Sep 12,2018


തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ധനവകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി.
മൂന്ന് ദിവസത്തെ ശമ്പളം വീതം പത്ത് മാസം കൊണ്ടാണ് തുക പിടിക്കുന്നത്. അതിന് തയ്യാറാകാത്തവര്‍ രേഖാമൂലം അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഒരു മാസത്തില്‍ കുറഞ്ഞുള്ള ശമ്പളം സ്വീകരിക്കില്ല. എന്നാല്‍ ഇക്കാര്യം സര്‍ക്കുലറില്‍ വ്യക്തമാക്കുന്നില്ല. ഇത്തരക്കാര്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് ആ തുക നല്‍കാം.
ശമ്പളവിതരണച്ചുമതലയുള്ള ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ മുഖേനെയാണു ശമ്പളം നല്‍കാനുള്ള സമ്മതം അറിയിക്കേണ്ടത്. ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവരും ഡിഡിഒയ്ക്കാണു പ്രസ്താവന സമര്‍പ്പിക്കേണ്ടത്.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കായി ചുരുങ്ങിയത് 30,000 കോടി രൂപ വേണ്ടിവരുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതില്‍ പതിനായിരം കോടി രൂപ റവന്യൂവരുമാനത്തിലൂടെ സാമഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും പെന്‍ഷന്‍കാരുടെ ഒരുമാസത്തെ പെന്‍ഷനും വഴി 3800 കോടി രൂപയോളം സമാഹരിക്കാന്‍ കഴിയും.

Other News

  • ആവേശം കത്തിക്കയറി സ്ഥാനാർത്ഥികളും പ്രവർത്തകരും; പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറക്കം; വോട്ടെടുപ്പ് ചൊവ്വാഴ്ച
  • യു.ഡി.എഫിന് പിന്തുണ: സി.ആർ നീലകണ്ഠനെ ആം ആദ്മി പുറത്താക്കി
  • ശശി തരൂരിന് ആശ്വസിക്കാം; തിരുവനന്തപുരത്ത് എന്‍എസ്.എസ് തരൂരിനെ തുണയ്ക്കും
  • പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം ശനിയാഴ്ച
  • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
  • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
  • മൂന്നുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
  • നാടിനെക്കുറിച്ച് മോഡി പ്രചരിപ്പിക്കുന്നത് തെറ്റായചരിത്രം; ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പം ഉണ്ടാകും: രാഹുല്‍
  • കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ; വനിത കമ്മീഷന്‍ കേസ് എടുത്തു
  • ചായ ചൂടാക്കി നല്‍കാത്ത ദേഷ്യത്തില്‍ മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു
  • രാഹുലിന്റെ രണ്ടുദിന പ്രചാരണം തുടങ്ങി; കേരളം മാതൃകാപരമായ സമൂഹം; സ്ഥാനാര്‍ത്ഥിത്വം ആദരം; പ്രസംഗത്തില്‍ ഇടതുപക്ഷത്തെ തൊട്ടില്ല
  • Write A Comment

     
    Reload Image
    Add code here